കൊച്ചി: ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാം പടിയില്‍ കയറിയത് ആചാരലംഘനമെന്ന് ദേവസ്വം ബോര്‍ഡ് സ്പെഷ്യല്‍ കമ്മീഷണര്‍ റിപ്പോര്‍ട്ട്. ശബരിമലയില്‍ ആചാരലംഘനം നടന്നെന്നും ചിത്തിര ആട്ടവിശേഷത്തിന് നടതുറന്നപ്പോള്‍ വത്സന് തില്ലങ്കേരിയും ദേവസ്വം ബോര്‍ഡംഗം കെ.പി ശങ്കരദാസും ഇരുമുടിക്കെട്ടില്ലാതെ പടികയറിയത് ആചാരലംഘനമാണെന്നും സ്പെഷ്യല്‍ കമ്മീഷണര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.
ഇരുമുടിക്കെട്ടില്ലാതെ പടികയറിയത് ആചാരലംഘനമെന്ന് തന്ത്രി കണ്ഠരര് രാജീവരും പറഞ്ഞിരുന്നു. ജില്ലാ ജഡ്ജികൂടിയായ സ്പെഷ്യല്‍ കമ്മീഷണര്‍ എം.മനോജാണ് റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചത്. ചിത്തിര ആട്ട വിശേഷത്തിനെത്തിയ സ്ത്രീകളെ തടഞ്ഞത് തെറ്റെന്നും മണ്ഡലകാലത്തും ശബരിമലയില്‍ സംഘര്‍ഷത്തിന് സാധ്യതയെന്നും റിപ്പോര്‍ട്ടിലുണ്ട്.
Post Your Comments