ന്യൂഡൽഹി: വിദേശ കളിക്കാരെ ഇഷ്ടപെടുന്ന ആരാധകനോട് രാജ്യം വിട്ടുപോകാൻ ആവശ്യപ്പെട്ടതിൽ പ്രതികരണവുമായി വിരാട് കോഹ്ലി. എല്ലാവർക്കും അവരവരുടെ ഇഷ്ടങ്ങൾ പിന്തുടാൻ സ്വാതന്ത്ര്യമുണ്ടെന്നും താൻ പറഞ്ഞതിനെ ഗൗരവത്തിലെടുക്കേണ്ടെന്നും കോഹ്ലി ട്വീറ്റ് ചെയ്തു. കോഹ്ലിക്ക് അമിതപ്രശസ്തി ലഭിക്കുന്നതായും കോഹ്ലിയേക്കാൾ ഇംഗ്ലിഷ്, ഓസ്ട്രേലിയൻ കളിക്കാരുടെ കളി കാണുന്നതാണ് താല്‍പര്യമെന്നായിരുന്നു ഒരു ക്രിക്കറ്റ് ആരാധകന്റെ വാക്കുകൾ. ഇതിനെതിരെയാണ് വിമർശനവുമായി കോഹ്ലി രംഗത്തെത്തിയത്.
2008ൽ കോഹ്ലി അണ്ടർ–19 ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനായിരുന്നപ്പോൾ തന്റെ ഇഷ്ടതാരം ദക്ഷിണാഫ്രിക്കയുടെ ഹെർഷേൽ ഗിബ്സ് ആണെന്ന് കോഹ്ലി പറഞ്ഞിരുന്നു. 2016ൽ ജർമനിയുടെ ടെന്നിസ് താരം എയ്ഞ്ചലിക് കെർബറെയും കോഹ്ലി പുകഴ്ത്തുകയുണ്ടായി. ഇക്കാര്യങ്ങൾ വ്യക്തമാക്കി വിമർശനങ്ങളുമായി ആരാധകർ രംഗത്തെത്തിയതോടെയാണ് കോഹ്ലി നിലപാട് മാറ്റിയത്.
Post Your Comments