തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ ദേവസ്വം ബോര്‍ഡിന്റെ നിര്‍ണായക യോഗം ഇന്ന്. റിവ്യൂ ഹര്‍ജികള്‍ സുപ്രീം കോടതിയില്‍ എത്തുമ്പോള്‍ എടുക്കേണ്ട നിലപാടിനെ കുറിച്ചായിരിക്കും യോഗത്തിലെ പ്രധാന ചര്‍ച്ച. നവംബര്‍ 13-നാണ് സുപ്രീംകോടതി റിവ്യൂ ഹര്‍ജികള്‍ പരിഗണിക്കുന്നത്. കൂടാതെ ദേവസ്വം ബോര്‍ഡിന്റെ പുതിയ മുതിര്‍ന്ന അഭിഭാഷകനെ ഇന്ന് ചേരുന്ന ബോര്‍ഡ് യോഗത്തില്‍ തീരുമാനിക്കും. നിലവിലെ അഭിഭാഷകനായ മനു അഭിഷേക് സിംഗ് വിയെ മാറ്റാന്‍ ബോര്‍ഡ് നേരത്തേ തീരുമാനം എടുത്തിരുന്നു.
അതേസമയംബി.ജെ.പി. അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍പിള്ളയുടെ വിവാദമായ പ്രസംഗത്തില്‍ തന്ത്രിയെപ്പറ്റിയുള്ള പരാമര്‍ശമോ പമ്പയില്‍ വനിതാ ഉദ്യോഗസ്ഥരെ തടഞ്ഞതില്‍ സുരക്ഷാ ജീവനക്കാരനെതിരേയുള്ള ദേവസ്വം വിജിലന്‍സ് റിപ്പോര്‍ട്ടോ യോഗത്തില്‍ പരിഗണിക്കില്ല എന്നാണ് സൂചന. ശബരിമല യുവതീ പ്രവേശന വിധിക്കെതിരെ വിവിധ സംഘടനകള്‍ നല്‍കിയ റിവ്യൂ ഹര്‍ജികള്‍ പരിഗണിക്കുന്നതിനു മുമ്പുള്ള ബോര്‍ഡിന്റെ വളരെ നിര്‍ണായകമായ യോഗമാണിത്്.
ശബരിമലയില്‍ ആചാര ലംഘനം ഉണ്ടായാല്‍ നടയടച്ചിടാന്‍ തന്ത്രി കണ്ഠര് രാജീവര് തന്നോട് നിയമോപദേശം തേടിയെന്ന് ശ്രീധരന്‍ പിള്ള പ്രസംഗത്തില്‍ പറഞ്ഞിരുന്നു. എന്നാല്‍ ഈ വിഷയത്തില്‍ തന്ത്രിയോട് വിശദീകരണം ചോദിച്ചെങ്കിലും സമയപരിധി കഴിഞ്ഞിട്ടും വിശദീകരണം നല്‍കാന്‍ തന്ത്രി തയ്യാറായിട്ടില്ല. അതേസമയം ആചാരത്തിലും പൂജകളിലും തന്ത്രിയുടെ നിര്‍ദേശങ്ങള്‍ പ്രധാനമാണെന്നതിനാല്‍ താഴമണ്‍ തന്ത്രികുടുംബവുമായി ഭിന്നതയുണ്ടാക്കാന്‍ ബോര്‍ഡിന് താത്പര്യമില്ല എന്ന സൂചനയുമുണ്ട്.
പിള്ളയോട് നിയമോപദേശം തേടിയിട്ടില്ലെന്ന് നേരത്തേതന്നെ തന്ത്രി വ്യക്തമാക്കിയിരുന്നു പ്രസംഗത്തിലെ പരാമര്‍ശത്തിന്റെപേരില്‍ വിവാദത്തിനില്ലെന്ന് ദേവസ്വംബോര്‍ഡും പറയുന്നു. ആര്‍.എസ്.എസ്. നേതാവ് വത്സന്‍ തില്ലങ്കേരിയും ദേവസ്വം ബോര്‍ഡംഗം കെ.പി. ശങ്കരദാസും ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാംപടി കയറിയതും വലിയ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു
നട തുറക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്. പ്രളയത്തില്‍ വലിയ നാശങ്ങളുണ്ടായ നിലയ്ക്കലും പമ്പയിലും തീര്‍ഥാടകര്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിന്റെ തിരക്കിലാണ് ഇപ്പോള്‍ ദേവസ്വം ബോര്‍ഡും വകുപ്പുകളും.
Post Your Comments