Latest NewsNewsIndia

വേണ്ടത് തുല്യമായ പരിഗണന: വനിതാ സംവരണ ബില്ലിൽ പ്രതികരിച്ച് കനിമൊഴി

ഡൽഹി: വനിതാ സംവരണ ബിൽ സംവരണത്തിനല്ല, മറിച്ച് പക്ഷപാതവും അനീതിയും നീക്കം ചെയ്യുന്നതിനാണെന്ന് ഡിഎംകെ നേതാവ് കനിമൊഴി. എല്ലാ സ്ത്രീകളും സ്ത്രീകൾ തുല്യരായി ബഹുമാനിക്കപ്പെടാൻ ആഗ്രഹിക്കുന്നു എന്നും സ്ത്രീ സംവരണം നടപ്പാക്കുന്നതിൽ ക്രമാതീതമായ കാലതാമസമുണ്ടാക്കുന്ന ബില്ലിലെ ‘അതിർത്തി നിർണയത്തിന് ശേഷം’ എന്ന വ്യവസ്ഥ നീക്കം ചെയ്യണമെന്നും കനിമൊഴി ആവശ്യപ്പെട്ടു. ലോക്സഭയിൽ ഭരണഘടനാ ഭേദഗതി ബില്ലിന്റെ ചർച്ചയിൽ സംസാരിക്കവെയാണ് കനിമൊഴി ഇക്കാര്യം വ്യക്തമാക്കിയത്.

ഭർത്താവുമായി വഴക്ക്; പതിനൊന്നുകാരിയെ സമൂഹ മാധ്യമം വഴി ഫോട്ടോ സഹിതം പോസ്റ്റ് ചെയ്ത് വിൽപ്പനയ്ക്ക് വെച്ച് രണ്ടാനമ്മ

‘ലോക്‌സഭയിലും സംസ്ഥാന നിയമസഭകളിലും സ്ത്രീകൾക്കുള്ള 33 ശതമാനം സംവരണം ജനസംഖ്യാ കണക്കെടുപ്പിനും അതിർത്തി നിർണയത്തിനും ശേഷം മാത്രമേ പ്രാബല്യത്തിൽ വരൂ എന്ന് ബില്ലിൽ വ്യക്തമാകുന്നുണ്ട്. ഈ ബിൽ നടപ്പിലാക്കുന്നത് കാണാൻ എത്രനാൾ കാത്തിരിക്കണം? വരുന്ന പാർലമെന്റ് തിരഞ്ഞെടുപ്പിൽ ബിൽ നടപ്പിലാക്കാൻ കഴിയും. ഈ ബിൽ സംവരണമല്ല നൽകുന്നത്, മറിച്ച് പക്ഷപാതവും അനീതിയും നീക്കം ചെയ്യുന്ന പ്രവൃത്തിയാണെന്ന് നിങ്ങൾ മനസിലാക്കണം. സ്ത്രീകളെ സല്യൂട്ട് ചെയ്യുന്നത് നിർത്തൂ. ഞങ്ങൾക്ക് വേണ്ടത് സല്യൂട്ട് അല്ല, തുല്യതയാണ്. തുല്യരായി ബഹുമാനിക്കപ്പെടണമെന്നാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്,’ കനിമൊഴി വ്യക്തമാക്കി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button