സന: പണ്ട് അന്യഗ്രഹ ജീവികള്‍ താമസിക്കുകയും പിന്നീട് മനുഷ്യർ പെരുകിയപ്പോൾ അവര്‍ സ്വന്തം നാട് ഉപേക്ഷിച്ചു പോയതാണെന്ന് കരുതപ്പെടുന്ന സ്ഥലമാണ് അറബിക്കടലില്‍ യെമെന് താഴെയായി ഉള്ള സോക്കട്ര എന്ന ദ്വീപ്. ഇവിടെയുള്ള എഴുനൂറോളം ചെടിവര്‍ഗങ്ങള്‍ ലോകത്ത് മറ്റെങ്ങും കാണാൻ കഴിയില്ല. കുള്ളന്‍ മരങ്ങളും വലിയ കൂണ്‍ പോലത്തെ മരങ്ങളും നീലക്കടലും പളുങ്ക് കല്ലുകള്‍ നിറഞ്ഞ തീരവും എല്ലാം ഇവിടെ കാണാൻ കഴിയും.
ഇവിടെയുള്ള ചുണ്ണാമ്പ് കല്ലുകൾ ഉപയോഗിച്ച് സിമന്റ് ഉണ്ടാക്കാൻ കഴിയുമെന്ന് മനസിലായതോടെ വ്യവസായികള്‍ ഈ ദ്വീപിനെ കണ്ണുവെച്ചിരിക്കുകയായിരുന്നു. എന്നാൽ പരിസ്ഥിതി പ്രവർത്തകർ ഇടപെട്ടതോടെ ഈ ശ്രമം ഉപേക്ഷിച്ചിരിക്കുകയാണ്.
Post Your Comments