ലണ്ടന്‍: നാറിയ സോക്സും ഷൂവുമിട്ട് അടുത്തുകൂടെ ഒരാള്‍ പോയാല്‍ തന്നെ മൂക്ക്പൊത്തുന്നവരാണ് നമ്മള്. എന്നാല്‍ നാറിയ സോക്സ് വിറ്റ് ഒരു കോടി രൂപയാക്കടുത്ത് നേട്ടമുണ്ടാക്കിയിരിക്കുകയാണ് ലണ്ടന്‍കാരിയായ റോക്സി. നാറിയ സോക്സും ഷൂവും വിറ്റ് റോക്സി ഒരു വര്‍ഷം സമ്പാദിച്ചത് 94 ലക്ഷം രൂപയാണ്. സോഷ്യല്‍ മീഡിയയിലൂടെയാണ് ഇവരിത് വിറ്റത്.
ബിസിനസ്സ് ലക്ഷ്യം വച്ചുകൊണ്ടു തന്നെയാണ് റോക്സി ഈ ഉദ്യമം തുടങ്ങിയത്. റോക്സി തന്റെ നാറിയ സോക്സുകളുടേയും ഷൂവിന്റേയും ചിത്ര ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റുചെയ്തത്. ഇതിനോടൊപ്പം തന്റെ മനോഹരമായ പാദങ്ങളുടെ ചിത്രം വയ്ക്കാനും റോക്സി മറന്നില്ല. എന്നാല്‍ തെറിവിളി പ്രതിക്ഷിച്ച റോക്സിയുടെ ഫോട്ടോയ്ക്ക് അഭിനന്ദന പ്രവാഹമാണ് ലഭിച്ചത്. ഇതൊക്കെ കണ്ടപ്പോള്‍ റോസിക്കും ഒരു ബുദ്ധി തോന്നി. ആവശ്യമുള്ളവര്‍ക്ക് സോക്സും ഷൂസും വില്‍ക്കുമെന്ന് അറിയിപ്പും ചിത്രങ്ങള്‍ക്കൊപ്പം പോസ്റ്റുചെയ്തു.
ആദ്യം തന്റെ കാലുകള്‍ മാത്രമാണ് റോക്സി പ്രദര്‍ശിപ്പിച്ചത്.രൂപം കണ്ടാല്‍ ബിസിനസ് പൊളിയുമോ എന്നായിരുന്നു പേടി. കുറച്ചുനാള്‍ കഴിഞ്ഞപ്പോള്‍ ഫുള്‍സൈസ് ഫോട്ടോ തന്നെ പ്രസിദ്ധീകരിച്ചു. അതോടെ ആളുകള്‍ ഇടിച്ചു കയറുകയായിരുന്നു.
സുന്ദരമായ കാലുകളുടെ മണം ആസ്വദിക്കാനാണ് ചിലര്‍ ഷൂസും സോക്സും ഓര്‍ഡര്‍ ചെയ്തതെങ്കില്‍ മറ്റു ചിലര്‍ ധരിക്കാനാണ് ഇവ വാങ്ങിയത്. ഒരുജോടി സോക്സിന് ആയിരത്തി എണ്ണൂറുരൂപയാണ് വില. ഷൂസിന് ഇരുപതിനായിരം രൂപയും. നാലുവര്‍ഷം മുമ്ബ് ഈ ബിസിനസ് തുടങ്ങിയപ്പോള്‍ വിരലിലെണ്ണാവുന്നവര്‍ മാത്രമായിരുന്നു ഫോളവേഴ്സ് മാത്രമാണ് ഉണ്ടായതെങ്കിലും ഇന്നത് ലക്ഷങ്ങളാണ്. ഇവര്‍ക്ക് പാദ സംരക്ഷണത്തിന്റെ പൊടികൈകള്‍ പറഞ്ഞു കൊടുക്കാനും റോസി മറക്കാറില്ല.
Post Your Comments