ഫ്രാൻസിലെ എയിൻ പ്രവിശ്യയിൽ ജനിച്ചു വീഴുന്ന കുട്ടികളിൽ പലർക്കും കൈേയാ കാലോ ഇല്ല. ഒരു ഡസനിലധികം കുട്ടികളാണ് ഇവിടെ കൈയോ അല്ലെങ്കിൽ കാലോ ഇല്ലാത്ത നിലയില്‍ ജനിച്ചത്. കൂടാതെ കൈത്തണ്ടയും വിരലുകളും ഇല്ലാതെയും കുട്ടികള്‍ ജനിക്കുന്നുണ്ട്. ഗര്‍ഭകാലത്ത് ഭ്രൂണത്തിന്റെ കൈകളുടെ ഭാഗം വളരാതിരിക്കുന്ന അവസ്ഥയാണ് ഇതെന്നാണ് സൂചന. ഈ അവസ്ഥയെക്കുറിച്ച് അന്വേഷിക്കാനായി ഒരു പ്രത്യേക അന്വേഷണ സംഘത്തെ തന്നെ ഫ്രാൻസ് നിയോഗിച്ചിട്ടുണ്ട്.
എന്തു കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നതെന്ന് കണ്ടുപിടിക്കുന്നതിൽ രാജ്യത്തെ ആരോഗ്യവിദഗ്ധര്‍ പരാജയപ്പെട്ടതിനെ തുടർന്നാണ് പ്രത്യേക അന്വേഷണ സംഘത്തെ സർക്കാർ നിയോഗിച്ചത്. സ്വിസ് അതിര്‍ത്തിക്ക് ഏറെ അകലെയല്ലാത്ത എയിനിലെ ഗ്രാമപ്രദേശങ്ങളിലും ബ്രിട്ടനി, ലോറി-അറ്റ്ലാന്റിക്ക് ഭാഗങ്ങളിലുമാണ് ഇത്തരത്തിൽ കുഞ്ഞുങ്ങൾ ജനിക്കുന്നത്.
Post Your Comments