കേവലം കൈവിരലുകൾ കാരണം സോഷ്യൽ മീഡിയയിൽ ഒരു വിവാഹചിത്രം വൈറലായിരിക്കുകയാണ്. സഹോദരിയും സഹോദരനും സ്നേഹചുംബനം നൽകുമ്പോൾ ഒപ്പമുണ്ടായിരുന്ന സഹോദരി തന്റെ കൈകൾ കൊണ്ട് ആ ചുംബനം മറയ്ക്കുന്ന ചിത്രമാണ് വൈറലായിരിക്കുന്നത്. മെൽബണിലാണ് സംഭവം. നിശ്ചയത്തിന് മുമ്പ് വധു മാനിക്കൂർ ചെയ്യാൻ മറന്നുപോയിരുന്നു. അതിനാൽ സഹോദരിയോട് കൈവിരലുകൾ ഉപയോഗിച്ച് ചിത്രത്തിനായി പോസ് ചെയ്യാൻ ആവശ്യപ്പെടുകയായിരുന്നു.
ചുവപ്പ് നെയിൽപോളിഷ് അണിഞ്ഞ നീണ്ട വിരലുകളുടെ ഉടമയെ തേടിയുള്ള അന്വേഷണത്തിന്റെ അവസാനമാണ് ഇത് കണ്ടുപിടിച്ചത്. വരൻ പ്രണയം തുറന്നുപറഞ്ഞ് മോതിരമണിയിക്കാൻ നോക്കിയപ്പോൾ തന്റെ കൈകൾക്ക് ഭംഗിയില്ലെന്ന് മനസിലാക്കിയതിനാലാണ് സഹോദരിയുടെ കൈവിരലുകൾ ചിത്രത്തിനായി ഉപയോഗിച്ചതെന്ന് വധു വ്യക്തമാക്കി.
Post Your Comments