അഹമ്മദാബാദ്• ലോകത്തിലെ ഏറ്റവും പൊക്കമുള്ള പ്രതിമ എന്ന ഖ്യാതിനേടിയ സര്‍ദാര്‍ പ്രതിമകാണാന്‍ ഒരു ദിവസം എത്തിയത് 7,710 സന്ദര്‍ശകര്‍, ലഭിച്ചത് 19 ലക്ഷം രൂപ. റെക്കോര്‍ഡ് കളക്ഷനുമായി സ്റ്റാച്യൂ ഓഫ് യൂണിറ്റി രാജ്യത്തിന്റെ ടൂറിസം മേഖലയെ പരിപോഷിപ്പിക്കും എന്നതില്‍ സംശയമില്ല.
പ്രതിമയുടെ ഉദ്ഘാടനം കഴിഞ്ഞ ആദ്യ ദിനം പ്രതിമ സന്ദര്‍ശിക്കാനെത്തിയത് 4796 പേരും അധികൃതര്‍ക്ക് ലഭിച്ചത് 9.53 ലക്ഷം രൂപയുമായിരുന്നു. നവംബര്‍ ഒന്നിന് 240 കുട്ടികളും 2497 മുതിര്‍ന്നവരും അടക്കം 2737 സന്ദര്‍ശകര്‍ പട്ടേല്‍ പ്രതിമകാണാന്‍ എത്തി. ഇതുവഴി ലഭിച്ചത് 5,46,050 രൂപ ആണ്. നവംബര്‍ രണ്ടിന് 4,07,650 രൂപയുടെ കളക്ഷനും ലഭിച്ചിരുന്നു. എന്നാല്‍ ഈ കഴിഞ്ഞ ഞായറാഴ്ചയോടുകൂടിയാണ് 19 ലക്ഷത്തിന്റെ റെക്കോര്‍ഡ് കളക്ഷന്‍ നേടാനായത്.
പ്രതിമകാണാന്‍ വരുന്നവര്‍ക്കായ് നിരവധി സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. പ്രതിമയുടെ 135 മീറ്റര്‍ ഉയരത്തില്‍ ഇരുനൂറോളം പേര്‍ക്ക് ഒരേ സമയം കാഴ്ചകാണാന്‍ സാധിക്കുന്ന വ്യൂപോയിന്റ് ഉണ്ട്. പ്രതിമയ്ക്ക് സമീപത്തു തന്നെ പട്ടേലിനെ കുറിച്ചു മനസ്സിലാക്കുന്നതിനായി മ്യൂസിയവും ഒരുക്കിയിരിക്കുന്നു. ഒപ്പംതന്നെ 3ഡി പ്രൊജക്ഷന്‍ മാപ്പിങ്, വോക്ക്വേ, ഫുഡ് കോര്‍ട്ട്, സെല്‍ഫി പോയിന്റ്, ഷോപ്പിങ് സെന്റര്‍, അണ്ടര്‍വാട്ടര്‍ അക്വേറിയം, റിസര്‍ച് സെന്റര്‍ തുടങ്ങിയവയും പ്രതിമയോടൊപ്പം തയ്യാറാക്കിയിരിക്കുന്നു.
സന്ദര്‍ശകര്‍ക്ക് താമസിക്കാനായി 52 മുറികളോടെ ‘ശ്രേഷ്ഠ ഭാരത് ഭവന്‍’ എന്ന പേരില്‍ ഒരു ത്രീ സ്റ്റാര്‍ ഗെസ്റ്റ് ഹൗസും ഗുജറാത്ത് ടൂറിസം വകുപ്പ് ഒരുക്കിയിട്ടുണ്ട്. പ്രതിദിനം 15,000 സന്ദര്‍ശകര്‍ പ്രതിമ കാണാനായി വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഒരു ടിക്കറ്റിന്റെ വില 350 രൂപയാണ്, കൂടാതെ പാര്‍ക്കിങ്ങില്‍ നിന്ന് പ്രതിമയുടെ സമീപത്തേക്ക് ബസിനു വേണം പോകാന്‍ ഇതിനായി 30 രൂപയുമടക്കം 380 രൂപയാണ് പ്രതിമകാണാനുള്ള ചെലവ്.
Post Your Comments