ന്യൂയോര്‍ക്ക്: രാജ്യത്തിൻെറ അഭിമാനമായ ഗുജറാത്തിലെ പട്ടേല്‍ പ്രതിമയെക്കുറിച്ച് നിലവാരം കുറഞ്ഞ പരാമര്‍ശവുമായി ശശി തരൂര്‍. ഗുജറാത്തിലെ നര്‍മദ നദിയില്‍ സര്‍ദാര്‍ സരോവര്‍ അണക്കെട്ടിനു സമീപത്തെ സാധുബേട് ദ്വീപില്‍ പണിത സര്‍ദാര്‍ വല്ലഭ്ഭായ് പട്ടേല്‍ പ്രതിമ. സ്‌റ്റാച്യൂ ഒഫ് യൂണിറ്റി എന്ന് പേരിട്ടിരിക്കുന്ന പ്രതിമയുടെ നിര്‍മ്മാണ ചിലവ് 2063 കോടിരൂപയായിരുന്നു. കോണ്‍ഗ്രസ് നേതാവും എം.പിയുമായ ശശി തരൂരും പട്ടേല്‍ പ്രതിമയ്‌ക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ്. എന്തൊരു വഷളാണത് എന്നാണ് തരൂര്‍ പ്രതികരിച്ചത്. മേയ്‌ക്ക് ഇന്‍ ഇന്ത്യ എന്ന് പറഞ്ഞു നടക്കുന്ന പ്രധാനമന്ത്രി അത് ചൈനയിലാണുണ്ടാക്കിയത്. ഇവിടെ വന്നിട്ട് കെട്ടാന്‍ പോലും ചൈനയില്‍ നിന്ന് തൊഴിലാളികളെ കൊണ്ടുവരേണ്ടി വന്നു.
അതുകഴിഞ്ഞിട്ട് കഴിഞ്ഞമാസം, ഇലക്ഷന്‍ തുടങ്ങുന്ന സമയത്ത് അവിടുത്തെ മൂവായിരത്തോളം വരുന്ന തൊഴിലാളികളും ചേര്‍ന്ന് ശമ്ബളം കിട്ടാത്തതിനെ തുടര്‍ന്ന് പ്രതിമയ്‌ക്ക് ചുറ്റും അണിനിരന്ന് ഖരാവോ ചെയ്‌തു. ഇതാണ് ഈ പ്രതിമയുടെ യാഥാര്‍ത്ഥ്യം’- ഒരു സ്വകാര്യ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു തരൂരിന്റെ വിമര്‍ശം.
Post Your Comments