അഹമ്മദാബാദ്: രാജ്യത്തെ പ്രധാനവിനോദ സഞ്ചാര കേന്ദ്രമാകാനൊരുങ്ങി സര്‍ദാര്‍ പട്ടേലിന്റെ പ്രതിമാസമുച്ചയം . പ്രതിദിനം 10,000 സന്ദര്‍ശകരെയാണു പ്രതീക്ഷിക്കുന്നതെന്നാണ് അധികൃതര്‍ പറയുന്നത്.സര്‍ദാര്‍ പട്ടേല്‍ പ്രതിമ കാണാന്‍ ടിക്കറ്റ് നിരക്ക് ഏര്‍പ്പെടുത്തി കഴിഞ്ഞു. പുറമെ നിന്നു കാണാന്‍ 120 രൂപയാണു നിരക്ക്. പ്രതിമയുടെ അകത്തു കയറാന്‍ 350 രൂപയും. ഉള്ളില്‍ 135 മീറ്റര്‍ ഉയരത്തില്‍ ഗാലറിയുണ്ട്. ഇവിടെ കയറിയാല്‍ പുറം കാഴ്ചകള്‍ കാണാം.
രണ്ടു ടെന്റ് സിറ്റികളും പദ്ധതിയിലുണ്ട്. ആധുനിക സൗകര്യങ്ങളുള്ള 250 ടെന്റുകള്‍ ഇവിടെയുണ്ടാകും. ഇവിടങ്ങളില്‍ സഞ്ചാരികള്‍ക്കു താമസിക്കാം. നര്‍മദയുടെ തീരത്ത് 17 കിലോമീറ്റര്‍ നീളത്തില്‍ പൂക്കളുടെ താഴ്‌വരയും നിര്‍മാണത്തിലാണ്. ഇന്നു മുതല്‍ പ്രതിമാ സമുച്ചയം പൊതുജനങ്ങള്‍ക്കായി തുറക്കും.ഗുജറാത്ത് ടൂറിസം വകുപ്പ് ശ്രേഷ്ഠ ഭാരത് ഭവന്‍ എന്ന പേരില്‍ ഗെസ്റ്റ് ഹൗസ് പണികഴിപ്പിച്ചിട്ടുണ്ട്. എല്ലാ സംസ്ഥാനങ്ങളെയും ഗെസ്റ്റ് ഹൗസുകള്‍ നിര്‍മിക്കാന്‍ ക്ഷണിച്ചിട്ടുണ്ട്. 2989 കോടി രൂപയാണ് പ്രതിമ നിര്‍മാണത്തിന് ചെലവായത്.
പദ്മഭൂഷണ്‍ രാം.വി.സുധര്‍ ആണ് സര്‍ദാര്‍ പട്ടേല്‍ പ്രതിമയുടെ ശില്‍പ്പി. 93കാരനായ അദ്ദേഹം ബോംബെയിലെ ജെ.ജെ സ്‌കൂളില്‍ നിന്നാണ് ബിരുദം സ്വന്തമാക്കിയത്. മധ്യപ്രദേശിലെ ഗാന്ധി സാഗര്‍ ഡാമിലെ മദര്‍ ചമ്പല്‍, അമൃത്സറിലെ മഹാരാജ രഞ്ജിത്ത് സിംഗ്, മഹാത്മ ഗാന്ധിയുടെ നിരവധി ശില്‍പ്പങ്ങള്‍ തുടങ്ങിയവ അദ്ദേഹം രൂപകല്‍പ്പന ചെയ്തിട്ടുണ്ട്. 70,000 ടണ്‍ സിമന്റ്, 18,500 ടണ്‍ ദൃഢീകരിച്ച സ്റ്റീല്‍, 6000 ടണ്‍ ഘടനാപരമായി ഉപയോഗിക്കുന്ന സ്റ്റീല്‍, 1700 മെട്രിക് ടണ്‍ വെങ്കലം എന്നിവ പ്രതിമയുടെ നിര്‍മാണത്തിനായി ഉപയോഗിച്ചിട്ടുണ്ട്.
Post Your Comments