ആലപ്പുഴ : സുപ്രീം കോടതി വിധിയുടെ മറവിൽ അവിശ്വാസികളായ യുവതികളെ ശബരിമലയിൽ പ്രവേശിപ്പിക്കാൻ സർക്കാർ കാട്ടുന്ന പിടിവാശി ഉപേക്ഷിക്കണമെന്ന് ബി.ജെ.പി. ജില്ലാ പ്രസിഡന്റ് കെ.സോമൻ ആവശ്യപ്പെട്ടു. കാലങ്ങളായി നിലനിൽക്കുന്ന ആചാരം തുടരണമെന്ന വിശ്വാസി സമൂഹത്തിന്റെ നിലപാടിനൊപ്പം ശബരിമല തന്ത്രിയും പന്തളം കൊട്ടാരവും കാട്ടുന്ന അനുഭാവ പൂർവ്വമായ നിലപാട് മാതൃകയാക്കാൻ സർക്കാർ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു. ആലപ്പുഴ, അമ്പലപ്പുഴ,കുട്ടനാട്നിയോജക മണ്ഡലങ്ങളിലെ ശക്തികേന്ദ്രം ഇൻചാർജുമാരുടെ യോഗം ഉത്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
13 ആം തീയതി നടക്കുന്ന ശബരിമല സംരക്ഷണ രഥയാത്രയുടെ സമ്മേളനത്തിൽ ആലപ്പുഴ, അമ്പലപ്പുഴ,കുട്ടനാട് എന്നിവടങ്ങളിൽ നിന്നും 5000 പേരെ പങ്കെടുപ്പിക്കുവാനും തീരുമാനിച്ചു.ബി.ജെ.പി. ജില്ലാ വൈസ് പ്രസിഡന്റ് കൊട്ടാരം ഉണ്ണികൃഷ്ണൻ യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി എം.വി.ഗോപകുമാർ സംഘടനാ കാര്യങ്ങൾ വിശദീകരിച്ചു. ജില്ലാ ട്രഷറർ കെ.ജി. കർത്ത, മഹിളാമോർച്ച സംസ്ഥാന ഉപാധ്യക്ഷ ജയശ്രീ പ്രസന്നകുമാർ, ബി.ജെ.പി. ജില്ലാ സെക്രട്ടറി ഗീതാ രാംദാസ്, ജില്ലാ സെൽ കോഡിനേറ്റർ ആർ.ഉണ്ണികൃഷ്ണൻ, ജില്ലാ ഭാരവാഹി ജയകുമാർ ,ഒ.ബി.സി. മോർച്ച ജില്ലാ അദ്ധ്യക്ഷൻ ഭുവനചന്ദ്രൻ, ആലപ്പുഴ നിയോജക മണ്ഡലം പ്രസിഡണ്ട് ജി. വിനോദ് കുമാർ, കുട്ടനാട് നിയോജക മണ്ഡലം പ്രസിഡണ്ട് ഡി.പ്രസന്നകുമാർ എന്നിവർ സംസാരിച്ചു.
Post Your Comments