കായംകുളം: മൃതദേഹം സംസ്കരിക്കുന്നതിനെച്ചൊല്ലി യാക്കോബായ-ഓര്‍ത്തഡോക്സ് സംഘര്‍ഷം. ഏറെ നാളായി ഓര്‍ത്തഡോക്സ്-യാക്കോബായ വിഭാഗങ്ങള്‍ തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്ന കട്ടച്ചിറ സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയിലാണ് സംഭവം അരങ്ങേറിയത്.
തുടർന്ന് വൈദികര്‍ക്കൊപ്പം മൃതശരീരവുമായി എത്തിയ യാക്കോബായ വിഭാഗത്തെ പോലീസ് തടഞ്ഞു.സംഭവത്തിൽ പ്രതിഷേധിച്ച യാക്കോബായ വിഭാഗം റോഡ് ഉപരോധിക്കുകയും ചെയ്തു. സംഭവ സ്ഥലത്ത് പോലീസ് നിലയുറപ്പിച്ചിരിക്കുകയാണ്. വൈദികരല്ലാത്ത അടുത്ത ബന്ധുകള്‍ക്ക് പള്ളിയില്‍ കയറാമെന്ന് എഡിഎം അറിയിച്ചെങ്കിലും യാക്കോബായ വിഭാഗം ഇതിന് തയാറായില്ല.
സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ യാക്കോബായ സഭയുടെ വൈദികരെ പള്ളിയില്‍ കയറ്റി മൃതശരീരം സംസ്കരിക്കാന്‍ അനുവദിക്കുകയില്ലെന്ന നിലപാടിലാണ് ഒാര്‍ത്തഡോക്സ് വിഭാഗം.കഴിഞ്ഞ ശനിയാഴ്ച നിര്യാതനായ യാക്കോബായ വിഭാഗത്തില്‍പെട്ട കട്ടച്ചിറപള്ളിക്കലേത്ത് വര്‍ഗീസ് മാത്യു(92)വിന്റെ സംസ്കാരവുമായി ബന്ധപ്പെട്ടാണ് തര്‍ക്കം.
Post Your Comments