KeralaLatest News

കാർഷികവായ്പ ലഭിക്കാൻ ഇനി ഇക്കാര്യങ്ങൾ നിർബന്ധം

തൃശൂര്‍: കൃഷിവകുപ്പ് നടത്തിയ ആദ്യഘട്ടത്തിലുളള അന്വേഷണത്തില്‍ കാര്‍ഷിക വായ്പ വലിയ തോതില്‍ കാര്‍ഷികാവശ്യങ്ങള്‍ക്കല്ലാതെ വിനിയോഗം ചെയ്യുന്നുവെന്ന് തെളിഞ്ഞിരുന്നു. അന്വേഷണത്തിന്‍റെ വെളിച്ചത്തില്‍ ഇനി മുതല്‍ കര്‍ഷകര്‍ക്ക് ലഭിക്കേണ്ട ഈ ഇളവ് മറ്റുളളവര്‍ മുതലെടുക്കാതിരിക്കുന്നതിനായി പുതിയ ചട്ടം നടപ്പിലാക്കിയിരിക്കുകയാണ്.. കാര്‍ഷിക വായ്പക്ക് അപേക്ഷിക്കുന്നവര്‍ യഥാര്‍ത്ഥത്തില്‍ കാര്‍ഷികവൃത്തി പുലര്‍ത്തി ജീവിക്കുന്നവരാണ് എന്ന് ഉത്തരവാദിത്ത്വപ്പെട്ട കൃഷി ഒാഫീസര്‍ നേരിട്ട് കണ്ട് മനസിലാക്കി സാക്ഷ്യപത്രം നല്‍കിയാല്‍ മാത്രമേ ഇനിമുതല്‍ കാര്‍ഷിക വായ്പകള്‍ പാസാകുകയുളളൂ.

നാല് ശതമാനം പലിശയാണ് കാര്‍ഷികവായ്പയുടെ മുഖ്യ ആകര്‍ഷണം. ഇത്തരത്തില്‍ ബാങ്കുകളില്‍ നിന്ന് വായ്പ നല്‍കിയത് കോടിക്കണക്കിന് രൂപയാണ്.  ദുരുപയോഗം ചെയ്യപ്പെടുന്നത് കര്‍ഷകര്‍ക്ക് കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച പലിശയിളവാണ്. ഇത്തരത്തില്‍ അയോഗ്യരായവര്‍ ലോണ്‍ ദുരുപയോഗം ചെയ്തത് മൂലം പ്രളയം ബാധിച്ച മേഖലയിലെ കര്‍ഷകര്‍ക്ക് പോലും വേണ്ട സഹായം നല്‍കാന്‍ കഴിയുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. പലിശയിളവ് മുതലെടുത്ത് വായ്പയെടുത്തവരില്‍ ഭൂരിഭാഗവും കര്‍ഷകര്‍ അല്ലെന്നാണ് കൃഷി വകുപ്പിന്‍റെ അന്വേഷണത്തില്‍ വെളിവായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button