പാലക്കാട്: കേന്ദ്ര സര്‍ക്കാര്‍ നെല്ല് സംഭരണ വില വര്‍ദ്ധിപ്പിച്ചിട്ടും കര്‍ഷകര്‍ക്ക് ലഭിക്കുന്നത് പഴയ വില തന്നെ. വില പുതിക്കിയുള്ള ഉത്തരവ് സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കാത്തതാണ് ഇതിനു കാരണം. ഇതേത്തുടര്‍ന്ന് ഒന്നാംവിള നെല്ല് വിറ്റ കര്‍ഷകര്‍ക്ക് പി.ആര്‍.എസ്. ഈടില്‍ ബാങ്കുകള്‍ നല്‍കുന്ന വായ്പത്തുക കിലോയ്ക് 23 രൂപ 30 പൈസ മാത്രമായി.
നെല്ലിന്റെ സംഭരണവില രണ്ട് രൂപ വര്‍ദ്ധിപ്പിച്ച് ജൂലായ് മൂന്നിനാണ് കേന്ദ്രസര്‍ക്കാര്‍ ഉത്തരവിറക്കിയത്. എന്നാല്‍ മൂന്നരമാസം പിിന്നിട്ടിട്ടും പുതുക്കിയ വില സംസ്ഥാന സര്‍ക്കാര്‍ നിശ്ചയിച്ചിട്ടില്ല. കഴിഞ്ഞ സീസണില്‍ നിശ്ചയിച്ചിരുന്ന 23.30 രൂപ തോതിലാണ് ഇപ്പോഴും രണ്ടാംവിള നെല്ല് വിറ്റ കര്‍ഷകര്‍ക്ക് ലഭിക്കുന്ന പ്രതിഫലം.
അതേസസമയം വായ്പ്പക്കുള്ള രസീതുമായി കര്‍ഷകര്‍ ജില്ലാ സഹകരണബാങ്കിലും മറ്റ് ഷെഡ്യൂള്‍ഡ് ബാങ്കുകളിലും എത്തിയപ്പോഴാണ് സര്‍ക്കാര്‍ ഉത്തരവിറങ്ങിയിട്ടില്ലെന്ന കാര്യം അറിയുന്നത്. കൂടാതെ ഈ സസാഹചര്യത്തില്‍ കഴിഞ്ഞ വര്‍ഷത്തെ വിലയ്ക്കുമാത്രമേ നിലവില്‍ വായ്പത്തുക കണക്കാക്കാന്‍ പറ്റുവെന്നു പറഞ്ഞതോടെ കര്‍ഷകര്‍ കൂടുതല്‍ ദുരിതത്തിലായി.
നേരത്തേ സംഭരണവുമായി ബന്ധപ്പെട്ട് മില്ലുകാരുമായി ചര്‍ച്ച നടക്കുന്നതിനിടയില്‍ ഇത്തവണ നെല്ലിന് കിലോയ്ക്ക് 25.30 രൂൂപ ലഭിക്കുിമെന്ന് ഭക്ഷ്യ-പൊതുവിതരണ മന്ത്രി പി. തിലോത്തമന്‍ അറിയിച്ചിരുന്നു. ഇതുസംബന്ധിച്ച ഉത്തരവ് മുഖ്യമന്ത്രി ചികിത്സ കഴിഞ്ഞ് മടങ്ങിയെത്തിയാലുടന്‍ ഉണ്ടാവുമെന്നും വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇതുവരെ വിഷയത്തില്‍ തീരുമാനമെടുക്കാന്‍ സര്‍ക്കാരിനു കഴിഞ്ഞിട്ടില്ല.
Post Your Comments