ന്യൂഡല്‍ഹി : രാഷ്ട്രീയ പാര്‍ട്ടികള്‍ രാഷ്ട്രീയ നേട്ടത്തിനായി കാര്‍ഷിക കടങ്ങള്‍ എഴുതിതള്ളുന്നത് ശരിയല്ലെന്ന് രിത വിപ്ലവത്തിന്‍റെ പിതാവ് എന്ന് അറിയപ്പെടുന്ന കൃഷിശാസ്ത്രജ്ഞന്‍ ഡോ. എം.എസ്.സ്വാമിനാഥന്‍. ഒരു ടിവി ചാനലിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം ഈ കാര്യം പറഞ്ഞതായാണ് മറ്റ് റിപ്പോര്‍ട്ടുകള്‍ കാണിക്കുന്നത്. മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളില്‍ അധികാരത്തിലേറിയ കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ കാര്‍ഷിക വായ്പകള്‍ എഴുതിത്തള്ളിയിരുന്നു.
കാര്‍ഷിക പ്രതിസന്ധി ഒരുതരത്തില്‍ സാമ്ബത്തിക പ്രതിസന്ധി തന്നെയാണ്. കാലവര്‍ഷവും വിപണിയുമാണു ചെറുകിട കര്‍ഷകരെ ബാധിക്കുന്ന നിര്‍ണായക ഘടകങ്ങള്‍. സാമ്ബത്തികമായി നടപ്പാക്കാന്‍ സാധിക്കാത്ത നയങ്ങളെ തിരഞ്ഞെടുപ്പു വിജയിക്കാനുള്ള തന്ത്രമായി രാഷ്ട്രീയ നേതാക്കള്‍ പ്രോല്‍സാഹിപ്പിക്കരുതെന്ന് സ്വാമിനാഥന്‍ പറഞ്ഞു.
വായ്പകള്‍ എഴുതിത്തള്ളുന്നതു കാര്‍ഷിക നയത്തിന്‍റെ ഭാഗമാകരുത്. കാര്‍ഷിക കടം എഴുതിത്തള്ളുന്നതു സ്ഥിരം പ്രവര്‍ത്തിയാകുന്നതും ദോഷകരമാണ്. അത്രയും പ്രതിസന്ധിയിലാണു കര്‍ഷകരെങ്കില്‍ മാത്രമേ ഈ നയം സ്വീകരിക്കാവൂ. കാര്‍ഷിക മേഖലയെ സാമ്ബത്തികമായി സ്വയംപര്യാപ്തമാക്കാനും ലാഭകരമാക്കാനുമുള്ള നടപടികളാണ് എടുക്കേണ്ടതെന്നും സ്വാമിനാഥന്‍ പറയുന്നു.
ഭരണം നേടിയ കോണ്‍ഗ്രസ് രാജസ്ഥാനില്‍ 18,000 കോടി, മധ്യപ്രദേശില്‍ 35,000-38,000 കോടി, ഛത്തീസ്ഗഡില്‍ 6100 കോടി എന്നിങ്ങനെയാണു വായ്പകള്‍ എഴുതിത്തള്ളിയത്. കര്‍ഷക വോട്ടുബാങ്കുകളെ ഉന്നമിട്ടു നടത്തിയ പ്രഖ്യാപനത്തിലൂടെ 59,100 കോടി മുതല്‍ 62,100 കോടി രൂപ വരെയാണു സര്‍ക്കാരുകള്‍ക്കുണ്ടായ സാമ്പത്തിക ബാധ്യത.
Post Your Comments