തിരുവനന്തപുരം : കർഷക വായ്പകൾക്കുള്ള മൊറട്ടോറിയം വിഷയത്തിൽ ഉത്തരവ് ഇറക്കാത്തതിൽ ചീഫ് സെക്രട്ടറിക്കെതിരെ കൃഷിമന്ത്രി വി.എസ് സുനിൽകുമാർ. ഉത്തരവിറക്കാനുള്ള നടപടി വൈകിച്ചതിൽ കൃഷിമന്ത്രി അതൃപ്‌തി. കൃഷിവകുപ്പ് ഇറക്കേണ്ട ഉത്തരവെല്ലാം ഇറക്കിക്കഴിഞ്ഞുവെന്ന് കൃഷിമന്ത്രി പറഞ്ഞു.നടപടികൾ വൈകിയത് എന്തുകൊണ്ടാണെന്ന് ചീഫ് സെക്രട്ടറിയോട് ചോദിക്കണമെന്ന് മന്ത്രി പറഞ്ഞു.
മന്ത്രിസഭാ തീരുമാനം വന്നാൽ ഉടൻ ഉത്തരവ് പുറത്തിറങ്ങേണ്ടതാണ്.എന്തുകൊണ്ട് അത് സംഭവിച്ചുവെന്ന് അറിയില്ലെന്ന് മന്ത്രി പറഞ്ഞു. കർഷകരുടെ എല്ലാ വായ്പകളിന്മേലും ഡിസംബർ 31 വരെ മൊറട്ടോറിയം ഏർപ്പെടുത്താനുള്ള മന്ത്രിസഭാ തീരുമാനമാണ് വൈകിയത്.
കർഷക ആത്മഹത്യകളുടെ പശ്ചാത്തലത്തിൽ, മാർച്ച് അഞ്ചിന് ചേർന്ന മന്ത്രിസഭായോഗമാണ് പൊതുമേഖലാ, വാണിജ്യ, സഹകരണ ബാങ്കുകളിൽനിന്ന് കർഷകരെടുത്ത എല്ലാ വായ്പകൾക്കും മൊറട്ടോറിയം പ്രഖ്യാപിച്ചത്. മന്ത്രിസഭായോഗ തീരുമാനം 48 മണിക്കൂറിനുള്ളിൽ ഉത്തരവായി ഇറങ്ങണമെന്നാണ് ചട്ടം.
Post Your Comments