Latest NewsKerala

മൊറട്ടോറിയം ഉത്തരവ് :ചീഫ് സെക്രട്ടറിക്ക് മുഖ്യമന്ത്രിയുടെ വിമർശനം

സംസ്ഥാനത്ത് നടക്കുന്ന കർഷക ആത്മഹത്യകളുടെ പശ്ചാത്തലത്തിൽ

തിരുവനന്തപുരം : ചീഫ് സെക്രട്ടറിക്ക് മുഖ്യമന്ത്രിയുടെ വിമർശനം. കാർഷിക വായ്പ്പകൾക്ക് സർക്കാർ പ്രഖ്യാപിച്ച മൊറട്ടോറിയം ഉത്തരവ് ഇറക്കാൻ വൈകിപ്പിച്ചതാണ് വിമർശനത്തിന് കാരണം. ഉത്തരവ് സമയബന്ധിതമായി വൈകിയത് എന്തുകൊണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ചോദിച്ചു. മന്ത്രിസഭാ യോഗത്തിലാണ് വിമർശനം ഉന്നയിച്ചത്.

ഇന്നലെ കൃഷിമന്ത്രി വിഎസ് സുനികുമാർ ചീഫ് സെക്രട്ടറിക്കെതിരെ വിമർശനം ഉന്നയിച്ചിരുന്നു. പ്രളയകാലത്ത് പ്രഖ്യാപിച്ച മൊറട്ടോറിയം ഇപ്പോഴും നിലനിൽക്കുന്നുണ്ട്. ഉത്തരവ് വൈകിയത് എന്തുകൊണ്ടെന്ന് ചീഫ് സെക്രട്ടറിയോട് ചോദിക്കണമെന്നും കൃഷി വകുപ്പ് ചെയ്യേണ്ടതെല്ലാം ചെയ്തിട്ടുണ്ടെന്നും സുനിൽകുമാർ പറഞ്ഞു. മൊറട്ടോറിയത്തിൽ ആശങ്ക വേണ്ടെന്ന് കൃഷിമന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്ത് നടക്കുന്ന കർഷക ആത്മഹത്യകളുടെ പശ്ചാത്തലത്തിൽ മാർച്ച് അഞ്ചിന് ചേർന്ന മന്ത്രിസഭാ യോഗമാണ് കർഷകരുടെ എല്ലാ വായ്പകളിന്മേലും ഡിസംബർ 31 വരെ മൊറാട്ടോറിയം ഏർപ്പെടുത്താൻ തീരുമാനിച്ചത്. ദിവസങ്ങൾ കഴിഞ്ഞിട്ടും ഉത്തരവ് പുറപ്പെടുവിക്കാത്തതിനാലാണ് മന്ത്രിസഭാ തീരുമാനം പെരുമാറ്റച്ചട്ടത്തിൽ കുരുങ്ങിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button