തിരുവനന്തപുരം: യുവതീപ്രവേശവുമായി ബന്ധപ്പെട്ടു ശബരിമല തീര്‍ത്ഥാടന കാലത്തു സംഘര്‍ഷമുണ്ടാകുമെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍
ക്രമസമാധാനപാലനത്തിനായി ദേവികുളം സബ്കളക്ടറിന് സ്പെഷ്യല്‍ തസ്തിക സൃഷ്ടിച്ച് മന്ത്രിസഭ. ശബരിമലയില്‍ മണ്ഡല, മകരവിളക്കു കാലത്ത് അഡീഷനല്‍ ജില്ലാ മജിസ്ട്രേട്ട് (എഡിഎം) ആയി ദേവികുളം സബ് കലക്ടര്‍ വി.ആര്‍. പ്രേംകുമാറിനെ നിയമിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. ശബരിമല, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളിലെ സര്‍ക്കാര്‍ വകുപ്പുകളുടെയും ഏജന്‍സികളുടെയും പ്രവര്‍ത്തനം ഏകോപിപ്പിക്കാന്‍ ക്രിമിനല്‍ നടപടിചട്ടത്തിലെ സെക്ഷന്‍ 20(2) പ്രകാരമാണു നിയമനം.
ശബരിമലയില്‍ ക്രമസമാധാന പ്രശ്നമുണ്ടായാല്‍ വെടിവയ്ക്കുന്നതിന് ഉത്തരവിടാന്‍ പോലും അധികാരമുള്ള എഡിഎം തസ്തിക സൃഷ്ടിച്ചു നിയമിച്ചത്. ചീഫ് സെക്രട്ടറി ടോം ജോസ് ഐഎഎസ് ഉദ്യോഗസ്ഥരുടെ പേരുകള്‍ നിര്‍ദേശിച്ചതില്‍ മികച്ച ഉദ്യോഗസ്ഥന്‍ എന്ന നിലയില്‍ പ്രേംകുമാറിനെ തീരുമാനിക്കുകയായിരുന്നു. മണ്ഡല മകരവിളക്കു കാലത്തു ശബരിമലയില്‍ സര്‍ക്കാര്‍ സ്വീകരിക്കാന്‍ പോകുന്ന നടപടികളെക്കുറിച്ചു മന്ത്രിസഭാ യോഗത്തില്‍ മുഖ്യമന്ത്രി വിശദീകരിച്ചില്ല.
https://youtu.be/6svoxflvvJw
Post Your Comments