ന്യൂയോര്‍ക്ക്: തൊഴിലിൽ മേഖലയിലെ ലൈംഗീക ചൂഷണത്തിനെതിരെ കടുത്ത നടപടിക്കൊരുങ്ങി ഐക്യരാഷ്ട്ര സംഘടന. 64 പീഡനപരാതികളാണ് കഴിഞ്ഞ മൂന്നു മാസത്തിനിടെ ലഭിച്ചത്. യുഎന്നിന്റെയും അനുബന്ധ ഏജന്‍സികളുടെയും ഓഫിസുകളില്‍ നിന്നാണ് പരാതികള്‍ ലഭിച്ചതെന്ന് യുഎന്‍ വക്താവ് സ്റ്റെഫാന്‍ ദുജാറിക് അറിയിച്ചു. യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസിന്റെ തീരുമാനപ്രകാരമാണ് പരാതിവിവരങ്ങള് പുറത്തുവിട്ടത്. ലൈംഗീകരാപണം നേരിടുന്നവരില്‍ ആറുപേര്‍ സമാധാനസേനാ അംഗങ്ങളാണ്. യുഎന്‍ ഏജന്‍സികളിലെ ജീവനക്കാരും യുഎന്‍ പദ്ധതികള്‍ നടപ്പാക്കുന്ന സംഘടനകളില്‍ തൊഴിലാളികളുമാണ് മറ്റുള്ളവര്‍.
Post Your Comments