Latest NewsNewsIndiaInternational

ഇന്ത്യയെ വിമർശിക്കാൻ പാക്കിസ്ഥാൻ ഉപയോഗിച്ചത് പലസ്തീൻ യുവതിയുടെ ചിത്രം

ന്യൂയോർക്ക് : ഇന്ത്യയെ വിമർശിക്കാൻ പാക്കിസ്ഥാൻ ഉപയോഗിച്ചത് പലസ്തീൻ യുവതിയുടെ ചിത്രം. യുഎൻ പൊതുസഭയിലാണ് രാജ്യന്തര തലത്തിൽ കനത്ത നാണക്കേടിനു കാരണമായ നടപടിയുമായി പാക്കിസ്ഥാൻ രംഗത്തു വന്നത്. രണ്ടു ദിവസമായി ഇന്ത്യ പാക്കിസ്ഥാനിൽ നടക്കുന്ന തീവ്രവാദത്തിനു എതിരെ ശക്തമായി നിലപാട് സ്വീകരിച്ചിരുന്നു. ഇത് അന്തരാഷ്ട്ര തലത്തിൽ ശ്രദ്ധ നേടിയതോടെയാണ് പാക്കിസ്ഥാൻ ഇതിനു മറുപടിയുമായി വന്നത്.

ഇന്ത്യയെ വിമർശിച്ച പാക് പ്രതിനിധി യുഎൻ പൊതുസഭയിൽ കശ്മീരികളുടെ പരിതാപകരമായ അവസ്ഥയെക്കുറിച്ചാണ് സംസാരിച്ചത്. പാക്ക് സ്ഥാനപതി മലീഹ ലോധി മുഖം മുഴുവൻ പരുക്കുള്ള യുവതിയുടെ ചിത്രം ഉയർത്തിക്കാട്ടി ഇന്ത്യയെ വിമർശിച്ചു. ഈ ചിത്രം കശ്മീരിലെ ജനങ്ങൾ ഇന്ത്യൻ സേനയുടെ പെല്ലെറ്റ് തോക്കുകൾ മുഖനേ പരിക്കേറ്റതാണ് യുവതിയെന്നും ആരോപിച്ചു.പിന്നീട് അന്തരാഷ്ട്ര മാധ്യമങ്ങളാണ് ചിത്രം പലസ്തീൻ യുവതിയുടെയതാണെന്നു തെളിയിച്ചത്. ഗാസയിൽ 2014ൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ പരുക്കേറ്റ റാവിയ അബു ജൊമാ എന്ന പതിനേഴുകാരിയുടെ ചിത്രമായിരുന്നു ഇത്.അന്തരാഷ്ട്ര തലത്തിൽ ഏറെ ശ്രദ്ധ നേടിയ ഈ ചിത്രം ഉപയോഗിച്ച പാക് പ്രതിനിധിക്ക് പറ്റിയ അബദ്ധം വൈറലായി മാറി.

shortlink

Related Articles

Post Your Comments


Back to top button