Latest NewsInternational

യുഎന്‍ ഉച്ചകോടിയില്‍ എല്ലാവരെയും അമ്പരിപ്പിച്ച് പുതിയ അതിഥി

യുണൈറ്റഡ് നേഷന്‍സ്: ഐക്യരാഷ്ട്ര സഭയില്‍ ഏവരുടേയും മനം കവര്‍ന്ന് മൂന്നു വയസുകാരി നിവി തെ അറോഹ. യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അടക്കം നിരവധി പ്രമുഖര്‍ പങ്കെടുത്ത ഐക്യരാഷ്ട്രസഭാ സമ്മേളനത്തിലാണ് നിവി താരമായത്. ന്യൂസിലന്‍ഡിലെ ‘പ്രഥമ ശിശു’ വായാണ് നിവി സമ്മേളനത്തിനെത്തിയത്. ന്യൂസിലന്‍ഡ് പ്രധാന മന്ത്രി ജസീന്ത ആര്‍ഡേണിന്റെ മകളാണ് നിവി തെ അറോഹ.

NIVI THE

നിവി തെയ്‌ക്കൊപ്പമാണ് ജസീന്ത ആര്‍ഡേണ്‍ ഉച്ചകോടിയില്‍ പങ്കെടുക്കാനെത്തിയത്. നിവി തെയുടെ പ്രവേശന പാസില്‍ ് ന്യൂസിലന്‍ഡിലെ ‘പ്രഥമ ശിശു’ (First Baby) എന്നായിരുന്നു. ജസീന്ത ആര്‍ഡേണിനൊപ്പം ഭര്‍ത്താവായ ക്ലാര്‍ക്ക് ഗേഫോര്‍ഡുമുണ്ടായിരുന്നു.

UN PASS

പ്രധാനമന്ത്രിയായിരിക്കെ കുഞ്ഞിനു ജന്മം നല്‍കുന്ന രണ്ടാമത്തെ പ്രധാനമന്ത്രിയാണ് ജസീന്ത. പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോയ്ക്കാണ് ആദ്യസ്ഥാനം. ന്യൂസിലാന്‍ഡിന്റെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയാണ് മുപ്പത്തിയെട്ടുകാരിയായ ജസീന്ത.

ഐക്യരാഷ്ട്രസഭയില്‍ വിവിധ രാഷ്ട്രത്തലവന്മാരോടൊപ്പം പങ്കെടുത്ത കുഞ്ഞു നിവിയുടെ പ്രവേശന പാസിന്റെ ചിത്രം ക്ലാര്‍ക്ക് ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റു ചെയ്തു. നിവിയുടെ നാപ്പി മാറ്റുമ്പോള്‍ രംഗം കണ്ട് സമ്മേളനം നടക്കുന്നിടത്തേക്ക് കടന്നു വന്ന ജപ്പാന്‍ പ്രതിനിധിയുടെ അമ്പരപ്പിന്റെ ചിത്രം പകര്‍ത്തിയിരുന്നെങ്കില്‍ അവളുടെ 21-ാം പിറന്നാളിന് കഥയായിപറഞ്ഞു കൊടുക്കാമായിരുന്നെന്ന് ചിത്രത്തിനൊപ്പം ക്ലെയര്‍ കുറിച്ചു.

NEWZELAND PM

കുഞ്ഞിനെ നോക്കുന്നതിനോടൊപ്പം രാജ്യകാര്യങ്ങള്‍  കൂടി ശ്രദ്ധിക്കുന്ന് ജസീന്ത വളരെ നല്ല ഭരണാധികാരിയാണ്. ലോകനേതാക്കളില്‍ അഞ്ചു ശതമാനം മാത്രമാണ് വനിതകളെന്നും അവരെ ബഹുമാനിക്കേണ്ടത് നമ്മുടെ കടമയാണെന്നും യുഎന്‍ വക്താവ് സ്റ്റെഫാന്‍ ഡുജാറിക് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button