കൊരിയ: ചത്തീസ്ഗഡിലെ ഭരത്പൂര്‍- സെന്‍ഹത് അസംബ്ലി നിയമസഭാമണ്ഡലത്തിലെ ഷെരാന്ദന്ദിലെ 143ാം നമ്പര്‍ പോളിംഗ് ബൂത്തിലാണ് വോട്ടുചെയ്യാനായി ആകെ നാലുപേര്‍മാത്രം എത്തുന്നത്. അതില്‍ മൂന്നുപേരും ഒരേകുടുംബത്തില്‍ നിന്നുള്ളവരും. പഞ്ചായത്തിന്റെ നിയന്ത്രണത്തിലുള്ള ചന്തയെ ആശ്രയിച്ചു കഴിയുന്ന ഈ ഗ്രാമം പ്രധാന റോഡില്‍ നിന്ന് 15 കിലോമീറ്റര്‍ ചുറ്റുവട്ടത്തിലാണുള്ളത്.
അഞ്ച് മുതല്‍ ആറു കിലോമീറ്റര്‍ വരെ പാറക്കെട്ടുകളുള്ള മലകളും പിന്നീട് ഒരു പുഴയും കടന്ന് മൈലുകള്‍ താണ്ടിവേണം പോളിംഗ് ടീമിന് ഷരാന്ദന്ദില്‍ എത്താന്‍. ശരിയായ റോഡുകളുടെ അഭാവത്താല്‍ ഇലക്ഷന്‍ അധികൃതര്‍ തിരഞ്ഞെടുപ്പിന് ഒരു ദിവസം മുമ്പെ ബൂത്തിലെത്തുകയും ഒരു കൂടാരം കെട്ടി അവിടെ താമസിക്കുകയുമാണ്പതിവ്, ജില്ലാ തെരഞ്ഞെടുപ്പ് ഓഫിസര്‍ എന്‍ കെ ഡുഗ്ഗ പറഞ്ഞു.
രണ്ടു ഘട്ടങ്ങളിലായാണ് ഛത്തീസ്ഗഡില്‍ വോട്ടിംഗ് നടക്കുന്നത്. ആദ്യ ഘട്ടം സംസ്ഥാനത്തിന്റെ തെക്ക് ഭാഗത്തുള്ള 18 നിയമസഭാമണ്ഡലങ്ങളില്‍ നവംബര്‍ 12 നും രണ്ടാം ഘട്ടം നവംബര്‍ 20 നുമാണ് നടക്കുന്നത്. രണ്ടു ഘട്ടങ്ങളിലെയും വോട്ടെണ്ണല്‍ ഡിസംബര്‍ 1 ന് നടക്കും
Post Your Comments