തിരുവനന്തപുരം: കേരള വാട്ടര്‍ അതോറിട്ടിയുടെ പ്രവർത്തനം ഫിനാന്‍സ് മാനേജര്‍ ഇല്ലാത്തതുമൂലം അവതാളത്തിലായി. ഒരു വര്‍ഷം മുമ്പാണ് മാനേജര്‍ വിരമിച്ചത്. ഡേറ്റാബേസ് അഡ്മിനിസ്ട്രേറ്റര്‍ തസ്തികയും രണ്ട് വര്‍ഷമായി ഒഴിഞ്ഞുകിടക്കുന്നു. നെറ്റ്‌വര്‍ക്ക് തകരാറിലായതുകാരണം പല ഓഫീസുകളിലെയും പ്രവര്‍ത്തനം ദീര്‍ഘനാളായി അവതാളത്തിലായിരുന്നു.
പല ഓഫീസുകളിലെയും കമ്പ്യൂട്ടറുകൾ ഇപ്പോഴും തകരാറിലാണ്.ജീവനക്കാരുടെ ശമ്പളം, ഓവര്‍ടൈം, പി.എഫ് ആനുകൂല്യങ്ങള്‍ തുടങ്ങിയവ കൈകാര്യം ചെയ്യേണ്ടത് ഫിനാന്‍സ് മാനേജരാണ്. മാനേജര്‍ക്കു പുറമേ സീനിയര്‍ എന്‍ജിനിയറും കൂടി ഉള്‍പ്പെടുന്ന സമിതിയാണ് ധനപരമായ കാര്യങ്ങള്‍ തീരുമാനിക്കുക. മാനേജരില്ലാത്തതിനാല്‍ പി.എഫ് കിട്ടാനും വൈകുന്നു. സാധാരണ രണ്ടാഴ്ച മുതല്‍ ഒരു മാസത്തിനുള്ളില്‍ പി.എഫ് ആനുകൂല്യം ലഭിക്കേണ്ടതാണ്.
മാനേജരുടെ നിയമനം പി.എസ്.സി വഴി ആയതിനാല്‍ അപേക്ഷ ക്ഷണിച്ച് പരീക്ഷയും ഇന്റര്‍വ്യൂവിനും ശേഷമെ നിയമനം നടത്താനാകൂ. ഇതിന് ഒരു വര്‍ഷത്തോളമെടുക്കും. അതുവരെ വേണമെങ്കില്‍ ഡെപ്യൂട്ടേഷനില്‍ സര്‍ക്കാരിന് നിയമനം നടത്താം.
Post Your Comments