മർദ്ദിച്ചത് പിന്നാലെ വന്ന സ്വകാര്യ ബസിന് സൈഡ് കൊടുത്തില്ലന്നാരോപിച്ചായിരുന്നു . കെഎസ്ആർടിസി ബസ് യാത്രക്കാരെ ഇറക്കാൻ നിർത്തിയപ്പോൾ സ്വകാര്യ ബസിലെ കണ്ടക്ടറും, ഡ്രൈവറും കെഎസ്ആർടിസി ഡ്രൈവറുടെ കാബിനിലേക്ക് ഓടിക്കയറി മർദ്ദിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
ഡ്രൈവർക്ക് മുഖത്തും, തലയ്ക്കും മർദ്ദനത്തില്‍ പരിക്കേറ്റു. ആദ്യം പ്രാഥമികാരോഗ്യ കേന്ദ്രത്തിലും, പിന്നീട് നീണ്ടകര താലൂക്ക് ആശുപത്രിയിലും ചികിൽസ തേടി.
സ്വകാര്യ ബസിലെ കണ്ടക്ടർ വടക്കുംതല നടയശ്ശേരിൽ വിനീഷ് (24) ഡ്രൈവർ വടക്കുംതല കൊല്ലന്റെഴത്ത് വീട്ടിൽ വിനിൽ (26) എന്നിവർക്കെതിരെ തെക്കുംഭാഗം പൊലീസ് കേസെടുത്തു.
Post Your Comments