ജലന്ധര്‍: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ മുന്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് കേസ് നടത്താനുളള പണം നല്‍കില്ലെന്ന് ജലന്ധര്‍ രൂപത. പുതിയ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റര്‍ ആഞ്ജലോ ഗ്രേഷ്യസ് ഇത് സംബന്ധിച്ച പുതിയ തീരുമാനം അറിയിച്ചത്. കേരളത്തിലുളള ഫ്രാങ്കോയുടെ കുടുംബമാണ് കേസ് നടത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഫ്രാങ്കോ മുളയ്ക്കലിന്റെ സഹോദരനായ ഫിലിപ്പ് മുളയ്ക്കലാണ് കേസ് നടത്തിപ്പിനുളള പണം ചെലവഴിക്കുന്നത്. പരാതിക്കാരിയായ കന്യാസ്ത്രീയോ പ്രതിയായ ബിഷപ്പോ കേസ് നടത്തിപ്പിന് സഹായം തേടിയിട്ടില്ലെന്ന് രൂപതാ വക്താവ് പീറ്റര്‍ കാവുംപുറം പറഞ്ഞു.
കേരളത്തിലേക്കുളള ഫ്രാങ്കോയുടെ ആദ്യ നാല് വിമാനയാത്രാക്കൂലി മാത്രമാണ് രൂപത നല്‍കിയത്. അതിന് ശേഷം പണമൊന്നും നല്‍കിയിട്ടില്ല. ബിഷപ്പ് ഫ്രാങ്കോയുടെ ഭിന്നത സംബന്ധിച്ച പരാതികള്‍ പല വൈദികരും അറിയിച്ചിട്ടുണ്ടെന്ന് ബിഷപ്പ് ആഞ്ജലോ ഗ്രേഷ്യസ് പറഞ്ഞു.
ഫാ.കുര്യാക്കോസ് കാട്ടുതറയുടെ മരണത്തില്‍ എല്ലാ നടപടിക്രമങ്ങളും സുതാര്യമാകണമെന്ന് നിര്‍ദേശിച്ചിരുന്നു. വൈദികന്റെ മൃതദേഹം സഭയുടെ ആശുപത്രിയിലേക്ക് കൊണ്ടുപോകാതെ സര്‍ക്കാര്‍ ആശുപത്രിയില്‍ തന്നെ കൊണ്ടുപോകണമെന്ന് നിര്‍ദേശിച്ചിരുന്നു. പോസ്റ്റ്മോര്‍ട്ടം നടപടികള്‍ ക്യാമറയില്‍ പകര്‍ത്തണമെന്ന് ബന്ധപ്പെട്ടവരോട് അഭ്യര്‍ത്ഥിച്ചിരുന്നതായും ബിഷപ്പ് പറഞ്ഞു.
Post Your Comments