കോട്ടയം: ബലാത്സംഗ കേസില്‍ കുറ്റവിമുക്തനായ ജലന്ധര്‍ ബിഷപ് ഫ്രാങ്കോ മുളക്കല്‍ മുന്‍ പൂഞ്ഞാര്‍ എം.എല്‍.എ പി.സി ജോര്‍ജിനെ അദ്ദേഹത്തിന്റെ വീട്ടിലെത്തി സന്ദര്‍ശിച്ചു. ബിഷപ്പിനെ കൈ മുത്തിക്കൊണ്ടാണ് പി സി ജോർജ്ജ് വരവേറ്റത്.
ഫ്രാങ്കോയുടെ കൈകള്‍ മുത്തിക്കൊണ്ടാണ് ഭാര്യയും ജോര്‍ജും അദ്ദേഹത്തെ വീട്ടിലേക്ക് സ്വീകരിച്ചത്. കേസിന്റെ നാള്‍വഴികളില്‍ തന്നെ പിന്തുണച്ചതിനുള്ള നന്ദിയും പിന്തുണയും അറിയിക്കാനാണ് ഭവനത്തിൽ എത്തിയതെന്ന് ഫ്രാങ്കോ മുളയ്ക്കൽ പറഞ്ഞു. പരാതി നല്‍കിയ കന്യാസ്ത്രീക്കെതിരെ കേട്ടാല്‍ അറക്കുന്ന ഭാഷയില്‍ പ്രതികരണവുമായി പി.സി ജോര്‍ജ് പ്രതികരിച്ച് പി സി ജോർജ്ജ് മുൻപ് വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു.
അതേസമയം, ഫ്രാങ്കോ ജയിലില്‍ കഴിഞ്ഞ കാലത്ത് ഇപ്പോള്‍ ഇടതുപക്ഷത്തുള്ള ജോസ് കെ. മാണി അടക്കമുള്ള കൃസ്ത്യന്‍ രാഷ്ട്രീയ നേതാക്കള്‍ ജയിലില്‍ എത്തി ബിഷപ്പിന് പിന്തുണ അറിയിച്ചിരുന്നു. ഈ ഫോട്ടോ സാമൂഹ്യമാധ്യമങ്ങളിൽ ഇപ്പോൾ ചർച്ച ചെയ്യപ്പെടുകയാണ്. രൂക്ഷ വിമർശനങ്ങളാണ് വിഷയത്തിൽ ജോസ് കെ മാണിയ്ക്കെതിരെ ഉയരുന്നത്.
Post Your Comments