ErnakulamLatest NewsKeralaNattuvarthaNews

ബിഷപ്പ് ഫ്രാങ്കോയെ കുറ്റ വിമുക്തനാക്കിയ കോടതി വിധിക്കെതിരെ അപ്പീൽ നൽകാനൊരുങ്ങി പരാതിക്കാരി

കൊച്ചി: ബിഷപ്പ് ഫ്രാങ്കോയെ കുറ്റ വിമുക്തനാക്കിയ കോടതി വിധിക്കെതിരെ പരാതിക്കാരി അപ്പീൽ നൽകും. ഇരയ്ക്ക് അനുകൂലമായ തെളിവുകൾ കോടതി മുഖവിലയ്ക്ക് എടുത്തില്ലെന്ന വിലയിരുത്തലിൽ കോടതി വിധിക്കെതിരെ പോലീസും മേൽക്കോടതിയെ സമീപിക്കുമെന്നാണ് സൂചന. ഇതിന്റെ ഭാഗമായി നിയമവകുപ്പിനോട് പോലീസ് നിയമോപദേശം തേടി.

നിയവകുപ്പ് അഡീഷണൽ സെക്രട്ടറി സുചിത്രയോടാണ് കോട്ടയം ജില്ലാ പോലീസ് മേധാവി നിയമോപദേശം തേടിയത്. ഇത് ലഭിച്ച് കഴിഞ്ഞാൽ ഉടൻ പൊലീസ് ആസ്ഥാനത്തേക്ക് ജില്ലാ പോലീസ് മേധാവി റിപ്പോർട്ട് നൽകും. തുടർന്ന് അപ്പീൽ നൽകണമെന്ന നിർദേശം പോലീസ് ആസ്ഥാനം സർക്കാരിനെ അറിയിക്കും.

നിതംബത്തിന് വലിപ്പം കൂട്ടാൻ ചിക്കൻ സൂപ്പും നൂഡിൽസിന്റെ സ്‌റ്റോക്കും കുത്തിവെച്ച് യുവതികൾ

പരാതിക്കാരി കഴിയുന്ന മഠത്തിലെത്തി വൈക്കം ഡിവൈഎസ്പി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇരയും നിയമപോരാട്ടം തുടരുമെന്നാണ് അറിയിച്ചത്. കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ ഇന്നലെയാണ് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ കുറ്റക്കാരനല്ലെന്ന് കോടതി വിധിച്ചത്. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ വെറുതെ വിട്ടു എന്ന ഒറ്റവാക്കിൽ കോട്ടയം അഡീഷണൽ സെഷൻസ് കോടതി ജഡ്ജി ജി. ഗോപകുമാറാണ് വിധിപ്രസ്താവം നടത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button