മുംബൈ ; 12ആമത് ഐപിഎല്‍ സീസണിലേക്കുള്ള താരലേലത്തിന്റെ തീയതിയും വേദിയും പ്രഖ്യാപിച്ചു. രാജസ്ഥാന്‍ തലസ്ഥാനമായ ജയ്പൂരില്‍ ഡിസംബര്‍ 17,18 തീയതികളിലായിരിക്കും താരലേലം. ഇതാദ്യമായാണ് ഐപിഎല്‍ താരലേലം ജയ്പൂര്‍ വേദിയാകുന്നത്. ബംഗളൂരുവിലായിരുന്നു മുന്‍ സീസണുകളിലെ ലേലം നടന്നിരുന്നത്.ഇത്തവണ ലോക്സഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഐപിഎല്‍ ഇന്ത്യയില്‍ നിന്ന് മാറ്റാൻ സാധ്യതയുണ്ട്. അങ്ങനെയെങ്കിൽ ദക്ഷിണാഫ്രിക്കയിലോ, യു.എ.ഇ യിലോ ആകുംമത്സരങ്ങൾ നടക്കുക. 2009ല്‍ ലോക്‌സഭ തെരഞ്ഞെടുപ്പിനെ തുടര്‍ന്ന് ദക്ഷിണാഫ്രിക്കയിലായിരുന്നു ഐപിഎല്‍ നടന്നത്.
Post Your Comments