ഭോപ്പാല്‍: തെരഞ്ഞെടുപ്പ് അടുത്തതോടെ മധ്യപ്രദേശില്‍ അധികാരം നിലനിര്‍ത്താന്‍ ബിജെപിയുടെ പടയൊരുക്കം. സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങുന്ന 40 അംഗ നേതാക്കളുടെ പട്ടിക പാര്‍ട്ടി പുറത്തു വിട്ടു. പ്രധാനമന്ത്രി നരേന്ദ്രമോദിയും ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലിയും ഉള്‍പ്പെടെ ബിജെപിയുടെ പ്രമുഖ നേതാക്കളെല്ലാം മധ്യപ്രദേശിലെത്തുമെന്നാണ് സൂചന. അതേസമയം വ്യാപം അഴിമതി, മന്ദ്‌സൗര്‍ പ്രക്ഷോഭം എന്നിവ തിരിച്ചടിയാകുമെന്ന പേടിയും പാര്‍ട്ടി നേതാക്കള്‍ക്കിടയിലുണ്ട്.
ഈ സാഹചര്യങ്ങളെ മുന്‍നിര്‍ത്തിയാണ് മധ്യപ്രദേശിലെ കോണ്‍ഗ്രസ് നേതാക്കളുടെ പ്രവര്‍ത്തനം. ജ്യോതിരാദിത്യ സിന്ധ്യ, കമല്‍നാഥ് തുടങ്ങിയവര്‍ ഇതിനു മുമ്പിലുണ്ട്. അതേസമയം പ്രമുഖ നേതാക്കളെയെല്ലാം അണിനിരത്തി ഇതു മറികടക്കുക എന്ന ലക്ഷ്യമാണ് ബിജെപിയ്ക്ക് ഉള്ളത്. അതുകൊണ്ടുതന്നെ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ, കേന്ദ്രമന്ത്രിമാരായ രാജ്‌നാഥ് സിങ്, സുഷമാ സ്വരാജ്, നിതിന്‍ ഗഡ്കരി, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനി, മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നവിസ്, കേന്ദ്ര ടെക്‌സ്‌റ്റൈല്‍സ് മന്ത്രി സ്മൃതി ഇറാനി, നടിയും ബിജെപി എംപിയുമായ ഹേമമാലിനി തുടങ്ങിയവര്‍ പ്രചാരണത്തിനായി സംസ്ഥാനത്ത് എത്തും.
നവംബര്‍ 28നാണ് മധ്യപ്രദേശില്‍ നിയമസഭാ തിരഞ്ഞെടുപ്പ്. വോട്ടെണ്ണല്‍ ഡിസംബര്‍ 11ന്. മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ സെഹോര്‍ ജില്ലയിലെ ബുധ്‌നിയില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. അതേസമയം കോണ്‍ഗ്രസ് ഇതുവരെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചിട്ടില്ല.
Post Your Comments