സില്‍ഹെറ്റ്: ക്രിക്കറ്റ് ടെസ്റ്റില്‍ ചരിത്ര ജയവുമായി സിംബാബ്‌വെ. ബംഗ്ലാദേശിനെതിരായ മത്സരത്തിൽ 151 റണ്‍സിന്‍റെ തകര്‍പ്പന്‍ ജയമാണ് സിംബാബ്‌വെ നേടിയത്. വിദേശ മണ്ണില്‍ 17 വര്‍ഷത്തിന് ശേഷമാണ് സിംബാബ്‌വെ ഒരു ടെസ്റ്റ് മത്സരത്തിൽ ജയം നേടുന്നത്. നിലവിലെ ജയത്തോടെ സിംബാബ്‌വെ രണ്ടു മത്സരങ്ങളുടെ പരന്പരയില്‍ മുന്നിലെത്തി. രണ്ടാം മത്സരം ധാക്കയില്‍ ഞായറാഴ്ച തുടങ്ങും.
321 റണ്‍സ് വിജയ ലക്ഷ്യവുമായി ബാറ്റ് ചെയ്ത ബംഗ്ലാദേശ് രണ്ടാം ഇന്നിംഗ്സിൽ തകർന്ന് അടിയുകയായിരുന്നു. 169 റണ്‍സില്‍ അവരുടെ ഇന്നിംഗ്സ് അവസാനിച്ചു. വിക്കറ്റ് നഷ്ടമാകാതെ 26 റണ്‍സ് എന്ന നിലയില്‍ തുടങ്ങിയ ബംഗ്ലാദേശിന് വിജയലക്ഷ്യം കണ്ടെത്താന്‍ രണ്ടു ദിവസം ബാക്കിയുണ്ടായിരുന്നു.56 റണ്‍സ് നേടി ഓപ്പണര്‍മാരായ ലിറ്റണ്‍ ദാസ്-ഇംറുള്‍ ഖയാസ് സഖ്യം ഭേദപ്പെട്ട തുടക്കം നല്‍കി. ശേഷം 23 റണ്‍സുമായി ദാസ് മടങ്ങിയപ്പോൾ ബംഗ്ലാദേശിന്റെ തിരിച്ചടി തുടങ്ങി. ഇംറുള്‍ ഖയാസ് (43), ആരിഫുള്‍ ഹഖ് (38) എന്നിവര്‍ മാത്രമാണ് മെച്ചപ്പെട്ട സ്കോർ നേടിയത്. ബ്രണ്ടന്‍ മൗറ്റ നാലും സിക്കന്ധര്‍ റാസ മൂന്നും വിക്കറ്റുക സിംബാബ്‌വെക്കായി നേടി.
സ്കോർ : സിംബാബ്‌വെ — ഒന്നാം ഇന്നിംഗ്സ്- 282, രണ്ടാം ഇന്നിംഗ്സ്- 181.
ബംഗ്ലാദേശ് — ഒന്നാം ഇന്നിംഗ്സ്- 143, രണ്ടാം ഇന്നിംഗ്സ്- 169.
Post Your Comments