സന്നിധാനം: ബി ജെ പി അധ്യക്ഷന്‍ പി എസ് ശ്രീധരന്‍പിള്ളയുടെ വിവാദ പ്രസംഗം പുറത്തായ സാഹചര്യത്തില്‍ തന്ത്രി കണ്ഠര് രാജീവരോട് ദേവസ്വം ബോര്‍ഡ് വിശദീകരണം തേടിയതായി ദേവസ്വം ബോര്‍ഡ് അംഗം കെ പി ശങ്കര്‍ദാസ്. അദ്ദേഹത്തിന്റെ മൊഴി ലഭിച്ച ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും ശങ്കര്‍ദാസ് പറഞ്ഞു. അതേസമയം തുലാമാസ പൂജയ്ക്ക് നട തുറന്ന സമയത്ത് യുവതീ പ്രവേശനത്തിനെതിരെ നടത്തിയ പരികര്‍മികളുടെ പ്രതിഷേധത്തിലടക്കം രാഷ്ട്രീയമുണ്ടോയെന്ന് സംശയമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
തുലാമാസ പൂജയുടെ സമയത്ത് യുവതികള്‍ സന്നിധാനത്തിന് അടുത്തുവരെയെത്തിയപ്പോള്‍ തന്ത്രി തന്നെ ഫോളില്‍ വിളിച്ചെന്നും നടയടച്ചാല്‍ കോടതിയലക്ഷ്യമാകില്ലേ എന്ന് ചോദിച്ചെന്നുമായിരുന്നു ശ്രീധരന്‍ പിള്ളയുടെ വെളിപ്പെടുത്തല്‍. അതേസമയം തിരുമേനി ഒറ്റയ്ക്കല്ല. ഈ കോടതി കോടതിയലക്ഷ്യം നിലനില്‍ക്കില്ല. കോടതിയലക്ഷ്യത്തിന് കേസെടുക്കുകയാണെങ്കില്‍ ആദ്യം ഞങ്ങളുടെ പേരിലായിരിക്കും എടുക്കുക. കൂട്ടത്തില്‍ പതിനായിരക്കണക്കിന് ആളുകളുണ്ടാകും. എനിക്ക് സാറു പറഞ്ഞ ഒറ്റവാക്കുമതി എന്നു പറഞ്ഞുകൊണ്ട് അദ്ദേഹം ഒരു ദൃഢമായ തീരുമാനം എടുക്കുകയായിരുന്നുവെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു. കഴിഞ്ഞിവസം കോഴിക്കോടു നടന്ന യുവമോര്‍ച്ചയുടെ യോഗത്തിലെ പ്രസംഗത്തിലായിരുന്നു ശ്രീധരന്‍പിള്ളയുടെ വെളിപ്പെടുത്തല്‍.
Post Your Comments