കുവൈറ്റ് : കുവൈറ്റിൽ വെൽഡിങ് ജോലിക്കിടെ ഗ്യാസ് സിലിൻഡർ പൊട്ടിത്തെറിച്ച് മലയാളി ഉൾപ്പെടെ രണ്ടുപേർക്ക് ദാരുണാന്ത്യം. കൊല്ലം സ്വദേശി സുമിത് എബ്രഹാം (38) ആണ് മരിച്ചത്. തമിഴ്നാട് സ്വദേശിയാണ് മരിച്ച രണ്ടാമത്തെയാൾ. നാല് പേർക്ക് പരിക്കേറ്റു. അഹമ്മദിയിലെ കുവൈത്ത് ഓയിൽ കമ്പനിയുടെ പ്രൊജക്ടിൽ ഉൾപ്പെട്ട തമിഴ്നാട് സ്വദേശിയുടെ മേൽനോട്ടത്തിലുള്ള കമ്പനിയിൽ കഴിഞ്ഞദിവസം വൈകിട്ടായിരുന്നു അപകടം.
Post Your Comments