കൊച്ചി: സംസ്ഥാനത്ത് ഇന്ധന വിലയില്‍ ഇന്നും നേരിയ കുറവ്. എണ്ണ കമ്പനികള്‍ തുടര്‍ച്ചയായി വില കുറച്ചതോടെയാണ് ഇന്ധന വിലയില്‍ കുറവുണ്ടാകാന്‍ തുടങ്ങിയത്. പെട്രോള്‍ ലിറ്ററിന് 14 പൈസയും ഡീസലിന് ഒന്‍പത് പൈസും കുറഞ്ഞു. തിരുവനന്തപുരത്ത് പെട്രോള്‍ വില 81.94 രൂപ ആയിരുന്നത് 81.80 ആയി കുറഞ്ഞപ്പോള്‍ ഡീസല്‍ വില 78.43ല്‍നിന്ന് 78.34ല്‍ എത്തി. 80.50 രൂപയായിരുന്നു കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന്റെ വില. ഇന്ന് ഇത് 80.36 ആയി കുറഞ്ഞു. ഡീസലിന് ലിറ്ററിന് 76.94 ആയിരുന്നത് 76.85 ആയി മാറി.
Post Your Comments