Latest NewsKerala

ദേവസ്വം ബോര്‍ഡ് പ്രതിനിധി തന്നെ ആചാരങ്ങള്‍ ലംഘിച്ചു; ശബരിമലയിൽ വീണ്ടും വിവാദം ആളിക്കത്തുന്നു

പത്തനംതിട്ട: ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാംപടി കയറി ദേവസ്വം ബോര്‍ഡ് അംഗം കെ.പി ശങ്കര്‍ദാസ്. ശബരിമലയിലെ ആചാരങ്ങള്‍ ലംഘിച്ച്‌ ആര്‍.എസ്.എസ് നേതാവ് വത്സന്‍ തില്ലങ്കേരി പതിനെട്ടാംപടിയില്‍ കയറിയെന്ന ആരോപണങ്ങള്‍ക്കിടെയാണ് വീണ്ടും വിവാദങ്ങൾ ഉടലെടുത്തിരിക്കുന്നത്. കഴിഞ്ഞ ദിവസം ചിത്തിര ആട്ടവിശേഷത്തിനായി നട തുറന്നപ്പോള്‍ മേല്‍ശാന്തിക്കൊപ്പം ശങ്കര്‍ദാസ് പതിനെട്ടാംപടിയില്‍ കയറുകയും ഇറങ്ങുകയും ചെയ്‌തുവെന്നാണ് ദേവസ്വം ബോര്‍ഡ് അംഗത്തിനെതിരെയുള്ള ആരോപണം.

അതേസമയം ഇന്ന് രാവിലെ ദര്‍ശനത്തിനെത്തിയ സ്ത്രീകളുടെ പ്രായത്തെച്ചൊല്ലിയുണ്ടായ തര്‍ക്കത്തിനിടെയാണ് ആര്‍.എസ്.എസ് നേതാവ് വത്സന്‍ തില്ലങ്കേരി പതിനെട്ടാംപടി വഴി ഇരുമുടിക്കെട്ടില്ലാതെ ഇറങ്ങിയത്. ഇത് ആചാരലംഘനമാണെന്ന് കെ.പി.ശങ്കര്‍ദാസ് ആരോപിച്ചതിന് പിന്നാലെയാണ് ശങ്കര്‍ദാസ് ആചാരങ്ങള്‍ ലംഘിച്ച്‌ പതിനെട്ടാംപടി കയറിയതിന്റെ ദൃശ്യങ്ങള്‍ ഒരു സ്വകാര്യ ചാനല്‍ പുറത്തുവിട്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button