കോഴിക്കോട്•വടകരയില്‍ വീണ്ടും സി.പി.എം-ബി.ജെ.പി സംഘര്‍ഷം. സംഘര്‍ഷത്തെത്തുടര്‍ന്ന് സി.പി.എം പ്രവര്‍ത്തകനായ അമ്പലപ്പറമ്പത്ത് അശോകന്റെ വീടിന് നേരെ ആക്രമണമുണ്ടായി. കല്ലേറിനു പുറമേ, വീട്ടുമുറ്റത്ത് ഇരുന്ന ബൈക്കും അക്രമികള്‍ കത്തിച്ചു. മറ്റൊരു ബൈക്കിന് കേടുവരുത്തുകയും ചെയ്തു.
തിങ്കളാഴ്ച പുലര്‍ച്ചെയായിരുന്നു ആക്രമണം. അശോകന് സി.പി.എമ്മിന്റെയും മക്കള്‍ ഡി.വൈ.എഫ്.ഐയുടെയും സജീവപ്രവര്‍ത്തകരാണ്. അശോകന്റെ അനുജന് ബി.ജെ.പി പ്രവര്‍ത്തകനായ രാമചന്ദ്രന്റെ വീടിന് നേരെ കഴിഞ്ഞ വെള്ളിയാഴ്ച രാത്രി കല്ലേറുണ്ടായിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് അശോകന്റെ വീടിന് നേരെ ആക്രമണമുണ്ടായത്. ഇരുവരുടെയും വീടുകള്‍ തമ്മില്‍ ഏതാനും മീറ്ററുകള്‍ മാത്രമാണ് അകലം.
വടകരയിലും പരിസരത്തും ഒരുമാസത്തിനിടെ പതിനൊന്ന് വീടുകള്‍ക്ക് നേരെ ബോംബേറുണ്ടായിട്ടുണ്ട്. വീടുകള്‍ക്കും പാര്‍ട്ടി ഓഫിസുകള്‍ക്ക് നേരെയും ബോംബേറുണ്ടായി. നിര്‍ത്തിയിട്ടിരുന്ന നിരവധി വാഹനങ്ങള്‍ അഗ്നിക്കിരയാക്കി. വടകര റൂറല്‍ എസ്.പി പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തി സമഗ്രമായ അന്വേഷണം പ്രഖ്യാപിച്ചെങ്കിലും ഒരാളെപ്പോലും പിടികൂടാനായിട്ടില്ല.
Post Your Comments