Latest NewsKeralaIndia

പ്രളയദുരിതാശ്വാസ തുക തട്ടിയെടുത്ത് ഒളിവില്‍ പോയ സിപിഎം നേതാവ് പിടിയില്‍

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിയിലേക്കുളള പണം ട്രഷറിയില്‍ നിന്ന് തട്ടിയെടുത്ത കേസില്‍ പ്രധാനപ്രതി കെ. സന്തോഷ് അറസ്റ്റില്‍ . സിപിഎം സര്‍വ്വീസ് സംഘടന എന്‍ജിഒ യൂണിയന്‍രെ നേതാവാണ് സന്തോഷ്. മൈസൂരുവെച്ചാണ് ഇയാളെ പോലിസ് പിടികൂടിയത്. തട്ടിപ്പിന്റെ വാര്‍ത്തകള്‍ പുറത്തുവന്നതോടു കൂടി സന്തോഷ് ഒളിവിലായിരുന്നു. ദുരിതാശ്വാസ നിധിയിലേക്കുളള പണം തട്ടിയെടുത്ത കേസില്‍ കെ. സന്തോഷിനൊപ്പം സബ് ട്രഷറി ഓഫീസര്‍ സന്ധ്യ.പി. നായരും അക്കൗണ്ടന്റ് മന്‍സൂറലിയും പ്രതിപ്പട്ടികയിലുണ്ട്.

എന്നാല്‍ ഇരുവര്‍ക്കും അശ്രദ്ധമൂലമുണ്ടായ ഔദ്യോഗിക വീഴ്ചയാണന്നും സാമ്പത്തിക തട്ടിപ്പില്‍ പങ്കില്ലെന്നുമാണ് നിഗമനം. അതുകൊണ്ട് കെ. സന്തോഷിനെ അറസ്റ്റു ചെയ്ത് ചോദ്യം ചെയ്ത ശേഷം മതി മറ്റുളളവരുടെ അറസ്റ്റെന്നായിരുന്നു തീരുമാനം. ചങ്ങരംകുളം പൊലീസിനൊപ്പം സ്ഥിരനിക്ഷേപ സര്‍ട്ടിഫിക്കറ്റ് തട്ടിയെടുത്ത കേസ് പൊന്നാനി പൊലീസും അന്വേഷിക്കുന്നുണ്ട്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറിയ പണം സന്തോഷ് ഭാര്യയുടെ അക്കൗണ്ടിലേക്ക് മാറ്റിയാണ് കൈക്കലാക്കിയത്.

ചങ്ങരംകുളം സബ് ട്രഷറിയില്‍ നിന്ന് സ്ഥിരനിക്ഷേപ സര്‍ട്ടിഫിക്കറ്റ് മോഷ്ടിച്ച് വ്യാജസര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തതും സന്തോഷാണന്ന് പ്രാഥമികാന്വേഷണത്തില്‍ തന്നെ വ്യക്തമായിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button