പത്തനംതിട്ട : ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് സുരക്ഷ കണക്കിലെടുത്ത് സന്നിധാനത്തെ ഗസ്റ്റ് ഹൗസുകള്‍ പൂട്ടുന്നു.ദേവസ്വം, ജലവിഭവ വകുപ്പ് ,വൈദ്യുതി വകപ്പ്, വനം വകുപ്പ് എന്നിവയുടെ ഗസ്റ്റ് ഹൗസുകള്‍ പൂട്ടി താക്കോലുകള്‍ ഏല്‍പ്പിക്കാനാണ് പോലീസ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഗസ്റ്റ് ഹൗസുകളില്‍ ആരെയും താമസിക്കാന്‍ അനുവദിക്കില്ല എന്നും പോലീസ് അറിയിച്ചു.
മാധ്യമങ്ങൾക്ക് ഏർപ്പെടുത്തിയ വിലക്ക് രാവിലെ നീക്കിയിരുന്നു. കൂടാതെ കെ എസ് ആർടിസി ബസ് സർവീസും പമ്പയിൽ ആരംഭിച്ചു. കാൽനടയായി എത്തിയ തീർത്ഥാടകരെ നിലയ്ക്കലിൽ നിന്ന് പമ്പയിലേക്ക് പോലീസ് കടത്തിവിടുന്നുണ്ട്.
Post Your Comments