ബൈക്ക് പ്രേമികളുടെ കാത്തിരിപ്പ് അവസാനത്തിലേക്ക് നവംബര്‍ 14ന് റോയല്‍ എന്‍ഫീല്‍ഡ് ഔദ്യോഗികമായി ഇന്ത്യയില്‍ ഇന്റര്‍സെപ്റ്റര്‍ 650, കോണ്ടിനെന്റല്‍ ജിടി 650 ബൈക്കുകൾ അവതരിപ്പിക്കും. പുതിയ ഇന്റര്‍സെപ്റ്റിനെ റോയല്‍ എന്‍ഫീല്‍ഡിന്റെ തന്നെ ഇന്റര്‍സെപ്റ്റര്‍ മാര്‍ക്ക് 1 നെ അനുസ്മരിപ്പിച്ചാണ് നിർമിച്ചിരിക്കുന്നത്.
648 സിസി പാരലല്‍ ട്വിന്‍ എയര്‍ കൂള്‍ഡ് എന്‍ജിന്‍ 7100 ആര്‍പിഎമ്മില്‍ 47 ബിഎച്ച്‌പിയും 4000 ആര്‍പിഎമ്മില്‍ 52 എന്‍എം ടോര്‍ക്കും നൽകി ഇരു വാഹനത്തിനും നിരത്തിൽ കരുത്തും ആറു സ്പീഡ് കുതിപ്പും നൽകുന്നു. മണിക്കൂറില്‍ 160 കിലോമീറ്റര്‍ ആയിരിക്കും പരമാവധി വേഗത.
പുതിയ റോയൽ എന്‍ഫീല്‍ഡ് 650 ബൈക്കുകളുടെ അനൗദ്യോഗിക ബുക്കിങ് പല ഡീലര്‍ഷിപ്പുകളും ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. റോയല്‍ എന്‍ഫീല്‍ഡ് ഇന്റര്‍സെപ്റ്ററിനു ചുവപ്പും വെള്ളയും കോണ്‍ടിനന്റല്‍ ജിടിയ്ക്ക് കറുപ്പും,ചാര നിറവുമാണ് നൽകിയിരിക്കുന്നത്.
ഇന്റര്‍സെപ്റ്ററിന് എകദേശം 5 ലക്ഷം രൂപയും കോണ്ടിനെന്റല്‍ ജിടിക്ക് 4.5 ലക്ഷം രൂപയുമാണ് ഓസ്‌ട്രേലിയന്‍ വിപണിയിലെ വിലയെങ്കിലും ഇന്ത്യയില്‍ ഇത് കുറയുമെന്നാണ് സൂചന.
Post Your Comments