റോയല്‍ എന്‍ഫീല്‍ഡ് 2018 നവംബറില്‍ വിപണിയിൽ എത്തിച്ച ഇന്റര്‍സെപ്റ്റര്‍ 650, കോണ്ടിനെന്റല്‍ ജിടി 650 എന്നീ മോഡൽ ബൈക്കുകൾ വിപണിയിൽ തരംഗം സൃഷ്ടിക്കുന്നു. 650 സിസി വിഭാഗത്തിൽപ്പെടുന്ന ഈ ബൈക്കുകളുടെ വില്‍പ്പന 5000 യൂണിറ്റ് പിന്നിട്ടെന്നാണ് റിപ്പോർട്ട്. ഇതിനകം രാജ്യത്ത് 5168 യൂണിറ്റുകള്‍ വിറ്റഴിച്ചു. കഫേ റേസര്‍ മോഡലായ കോണ്ടിനെന്റല്‍ ജിടിയെക്കാള്‍ ക്ലാസിക് റോഡ്സ്റ്ററായ ഇന്റര്‍സെപ്റ്ററിനാണ് ആവശ്യക്കാര്‍ കൂടുതലെന്നും കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു. കൂടാതെ ഈ സെഗ്‌മെന്റിൽ ഇതേ വിലയുള്ള മറ്റു ബൈക്കുകള്‍ക്കൊന്നും ചുരുങ്ങിയ കാലയളവിൽ ഇത്രയധികം യൂണിറ്റുകള്‍ വില്‍പന നടത്താന്‍ സാധിച്ചിട്ടില്ല.
ഇന്റര്‍സെപ്റ്റര്‍, കോണ്ടിനെന്റല്‍ ജിടി ബുക്ക് ചെയ്തു ലഭിക്കുവാൻ ഉപഭോക്താക്കള്‍ക്ക് നാല്-ആറ് മാസം വരെ കാത്തിരിക്കണം. ആവശ്യക്കാര്‍ വര്‍ധിച്ചതോടെ മാസംതോറും 2500 യൂണിറ്റുണ്ടായിരുന്ന വില്‍പന 4000-5000 യൂണിറ്റായി കമ്പനി വർദ്ധിപ്പിച്ചു. വിപണിയിലെത്തിയ ആദ്യം മാസം 325 യൂണിറ്റായിരുന്നു ഈ ബൈക്കുകളുടെ വിൽപ്പന എങ്കിൽ ഡിസംബറില്‍ ഇത് 629, 2019 ജനുവരിയില്‍ യഥാക്രമം 1069 ഫെബ്രുവരിയില്‍ 1445 മാര്‍ച്ചില്‍ 1700 എന്നീ യൂണിറ്റുകൾ വിറ്റഴിച്ചു.
ഇന്‍റര്‍സെപ്റ്ററിന് 2.50 ലക്ഷം രൂപ മുതല്‍ 2.70 ലക്ഷം രൂപയും കോണ്ടിനെന്റല്‍ ജിടിക്ക് 2.65 ലക്ഷം മുതല്‍ 2.85 ലക്ഷം രൂപ വരെയുമാണ് എക്‌സ്‌ഷോറൂം വില.
Post Your Comments