വിപണിയിൽ തിരിച്ചടി നേരിട്ട് റോയൽ എൻഫീൽഡ്. ഏപ്രിൽ മാസം പിന്നിടുമ്പോൾ തുടര്‍ച്ചയായ ആറാം മാസത്തിലും ബൈക്കുകളുടെ വിൽപ്പന താഴെ തന്നെയെന്ന് റിപ്പോർട്ട്. ആകെ 62,897 യുണിറ്റ് ബൈക്കുകളാണ് കഴിഞ്ഞമാസം കമ്പനി വിൽപ്പന നടത്തയത്. മുന്‍വര്‍ഷമിത് 76,187 യൂണിറ്റായിരുന്നു. ആഭ്യന്തര വില്‍പ്പനയിൽ 21ശതമാനം ഇടിവാണ് റോയല്‍ എന്‍ഫീല്‍ഡിന് സംഭവിച്ചിരിക്കുന്നത്.
ഏറ്റവുമൊടുവില്‍ കമ്പനി വളര്‍ച്ച രേഖപ്പെടുത്തിയത് കഴിഞ്ഞവര്‍ഷം ഒക്ടോബറിലാണ്. തുടർന്ന് വില്‍പ്പന താഴേക്ക് പോകുന്നതാണ് കണ്ടത്. 350 സിസി മോഡലുകളിലാണ് റോയല്‍ എന്‍ഫീല്‍ഡ് പ്രതിസന്ധി നേരിടുന്നതെങ്കിലും ഇന്റര്‍സെപ്റ്റര്‍ 650 -യും കോണ്‍ടിനന്റല്‍ ജിടി 650 -യും ചേര്‍ന്നുള്ള വിൽപ്പന കമ്പനിക്ക് ഏറെ ആശ്വാസം നൽകുന്നു. കൂടാതെ ഏപ്രിൽ മാസത്ത കണക്കുകൾ നോക്കുമ്പോൾ 350 സിസിക്ക് മുകളില്‍ 21 ശതമാനം വളര്‍ച്ചറോയല്‍ എന്‍ഫീല്‍ഡിനുണ്ട്.
Post Your Comments