അടുത്തിടെ പുറത്തിറക്കിയ ഇന്റര്‍സെപ്റ്റര്‍ 650, കോണ്‍ടിനന്റല്‍ ജിടി 650 എന്നീ ബൈക്കുകളുടെ സസ്‌പെന്‍ഷന്‍ നവീകരിക്കാനൊരുങ്ങി റോയല്‍ എന്‍ഫീല്‍ഡ്. റബ്ബര്‍ സ്റ്റോപ്പറുള്ള സസ്‌പെന്‍ഷന്‍ യൂണിറ്റാണ് കമ്പനി സൗജന്യമായി മാറ്റി നല്‍കുക. ആദ്യ ബാച്ചില്‍ വിപണിയിൽ എത്തിയ ബൈക്കുകളിൽ റബ്ബര്‍ സ്‌റ്റോപ്പറിലായിരുന്നു. പുതിയ സസ്‌പെന്‍ഷന്‍ യൂണിറ്റില്‍ മഞ്ഞ നിറത്തില്‍ അവ കാണുവാൻ സാധിക്കും.
റോഡിലെ കുഴികളിലൂടെ കടന്നുപോകുമ്പോഴുള്ള ആഘാതം പൂര്‍ണ്ണമായി ഉള്‍ക്കൊള്ളാന്‍ ബ്ബര്‍ സ്റ്റോപ്പറിന് കഴിയുമെന്നതിനാൽ സസ്‌പെന്‍ഷനിലെ ലോഹ ഘടകങ്ങള്‍ തമ്മില്‍ കൂട്ടിമുട്ടുന്ന സാഹചര്യം കുറയ്ക്കുന്നു. റോയല്‍ എന്‍ഫീല്‍ഡിന്റെ സസ്‌പെന്‍ഷന്‍ നവീകരണം തിരിച്ച് വിളിക്കൽ നടപടിയല്ല. അതിനാൽ ഈ നടപടിയെ കുറിച്ച് കമ്പനി ഉടമകളെ ഔദ്യോഗികമായി അറിയിച്ചിട്ടുമില്ല സര്‍വീസിനായി ചെല്ലുന്ന ബൈക്കുകള്‍ക്കായിരിക്കും സസ്‌പെന്‍ഷന്‍ അപ്ഗ്രഡേഷന്‍ ലഭിക്കുക.
Post Your Comments