തിരുവനന്തപുരം: സംസ്ഥാനത്ത് ഗതാഗത നിയമ ലംഘനങ്ങള്‍ പിടികൂടുന്നതിന് അത്യാധുനിക ഇന്റര്‍സെപ്റ്റര്‍ വാഹനങ്ങളുമായി മോട്ടോര്‍വാഹന വകുപ്പ്.സേഫ് കേരള’ പദ്ധതിയുടെ ഭാഗമായാണ് 17 ഓളം അത്യാധുനിക ഇന്റര്‍സെപ്റ്റര്‍ വാഹനങ്ങള്‍ മോട്ടോര്‍ വാഹന വകുപ്പ് വാങ്ങുന്നത്. ഇത്തരം ഇന്റര്‍സെപ്റ്റര്‍ വാഹനം ഇപ്പോള്‍ കോട്ടയത്തും എത്തിയിട്ടൂണ്ട്.
സംസ്ഥാനത്ത് റോഡപകടങ്ങള്‍ കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് സേഫ് കേരള പദ്ധതി ആവിഷ്‌കരിച്ചിക്കുന്നത്.ഇന്‍ര്‍സെപ്റ്റര്‍ വാഹനങ്ങള്‍ ഉപയോഗിക്കാന്‍ 25 ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കും. ഇതിനുശേഷമാകും വാഹനം നിരത്തിലിറക്കുക.
ഇന്റര്‍സെപ്റ്റര്‍ വാഹനങ്ങളില്‍ അത്യാധുനിക ഉപകരണങ്ങളാണ്.ഏകദേശം 25 ലക്ഷം രൂപയോളമാണ് അത്യാധുനിക ഇന്റര്‍സെപ്റ്ററുകളുടെ ചെലവ്. സ്മാര്‍ട് ഇന്‍ഫോ എന്ന സോഫ്റ്റ്വെയറിനെ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഈ ഇന്റര്‍സെപ്റ്റര്‍ വാഹനത്തില്‍ 180 ഡിഗ്രി വൈഡ് ആംഗിള്‍ തിരിയാന്‍ സാധിക്കുന്ന വിഡിയോ ക്യാമറ, ഹെഡ്ലൈറ്റിന്റെ പ്രകാശ തീവ്രത അളക്കുന്ന ലക്‌സ് മീറ്റര്‍, അമിത വേഗം കണ്ടെത്തുന്ന റഡാര്‍, മദ്യപിച്ചു വാഹനം ഓടിക്കുന്നവരെ പിടിക്കുന്ന ബ്രത്തലൈസര്‍, ജനല്‍ ഗ്ലാസിന്റെ സുതാര്യത പരിശോധിക്കാന്‍ ഒപാസിറ്റി മീറ്റര്‍, ഹോണിന്റെ ശബ്ദ തീവ്രത അളക്കുന്ന ഡെസിബെല്‍ മീറ്റര്‍ തുടങ്ങിയ അത്യാധുനിക സൗകര്യങ്ങള്‍ ഉണ്ടാകും.
ഡ്രൈവിങ്ങിനിടയിലെ മൊബൈല്‍ ഫോണ്‍ ഉപയോഗം, ഹെല്‍മറ്റ് ധരിക്കാതെയുള്ള യാത്ര, അലക്ഷ്യമായ ഡ്രൈവിങ് എന്നിവ ക്യാമറ കണ്ടെത്തും.ഇമെയില്‍, എസ്എംഎസ് എന്നിവ മുഖേനയാവും ഉടമകള്‍ക്ക് പിന്നാലെ പണി വരുന്നത്. ഇ പേയ്‌മെന്റ് വഴിയും പിഴ അടയ്ക്കാം.
Post Your Comments