പത്തനംതിട്ട : ശബരിമലയിലെ സുരക്ഷാ പ്രശ്നം പരിഹരിച്ചശേഷം പമ്പയിൽനിന്ന് മാധ്യമപ്രവർത്തകരെ സന്നിധാനത്തേക്ക് കടത്തിവിട്ടുതുടങ്ങി. മാധ്യമപ്രവർത്തകരെ സന്നിധാനത്തേക്ക് കൊണ്ടുപോകുന്നത് കനത്ത സുരക്ഷയിലാണ്. ശബരിമല തീർത്ഥാടകരെയും നിലയ്ക്കലിൽനിന്ന് പമ്പയിലേക്ക് കടത്തിവിട്ടുതുടങ്ങി. കാൽനടയായിട്ടാണ് തീർത്ഥാടകർ പമ്പയിലേക്ക് പോകുന്നത്. കനത്ത പോലീസ് കാ വലിലാണ് ശബരിമല ക്ഷേത്രം.
അതേസമയം 50 വയസ്സുപിന്നിട്ട 15 വനിത പോലീസുകാരെ വലിയ നടപ്പന്തലില്‍ നിയോഗിച്ചു. കൂടുതല്‍ യുവതികളെത്തിയാല്‍ നിയന്ത്രിക്കുന്നതിനാണ് ക്രമീകരണം. പോലീസ് കമാന്‍ഡോ സംഘമായ തണ്ടര്‍ ബോള്‍ട്സും ദ്രുതകര്‍മസേനയും നിലയ്ക്കലിലും പമ്പയിലും ക്യാംപ് ചെയ്യുന്നു. പമ്പയില്‍ 100 വനിതാ പോലീസിനെ കൂടി നിയോഗിച്ചു. ജലപീരങ്കിയും കണ്ണീര്‍വാതക ഷെല്ലുകള്‍ ഉതിര്‍ക്കുന്ന പ്രത്യേക വാഹനവും അടക്കമുള്ള സന്നാഹങ്ങളും ഒരുക്കിയിട്ടുണ്ട്.
Post Your Comments