പത്തനംതിട്ട : വീടുകളിലും വൈദ്യുതി മോഷണം പതിവാകുന്നതായി കണ്ടെത്തി.കഴിഞ്ഞ നാലു വർഷത്തിനിടെ 1400 കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഈ കേസുകളിൽ നിന്ന് 8 കോടി രൂപയോളം പിഴയായി ലഭിച്ചിട്ടുമുണ്ട്. ആധുനിക വിദ്യ ഉപയോഗിച്ചാണ് പലരും വൈദ്യുതി മോഷണം നടത്തുന്നത്.
കൊച്ചി ,വടക്കാഞ്ചേരി, പാലക്കാട് എന്നിവിടങ്ങളിൽ വൈദ്യുതി മോഷണത്തിനു പുതിയ രീതികൾ ഉപയോഗിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. വൈദ്യുതി മീറ്ററിന്റെ നിശ്ചിത അകലത്തിൽ മറ്റൊരു ഉപകരണം സ്ഥാപിച്ച് റിമോട്ട് വഴി മീറ്റർ നിശ്ചലമാക്കി നടത്തുന്ന തട്ടിപ്പാണ് കൊച്ചിയിലെ സ്വകാര്യ സ്ഥാപനത്തിൽ കണ്ടെത്തിയത്.
വൈദ്യുതിവിതരണത്തിൽ സംഭവിക്കുന്ന 15% നഷ്ടത്തിൽ 10 ശതമാനത്തോളം മോഷണം വഴിയുണ്ടാകുന്നതും ബാക്കി, കേടായ മീറ്ററുകൾ ഉപയോഗിക്കുന്നതുകൊണ്ടും ആണെന്നാണ് കെഎസ്ഇബിയുടെ കണക്ക്. മോഷണം പിടികൂടിയാൽ ജാമ്യമില്ലാ വകുപ്പിലാണു കേസ് റജിസ്റ്റർ ചെയ്യുന്നത്.
Post Your Comments