KeralaLatest News

സർക്കാർ ഭൂമി കൈയേറി സ്വകാര്യവ്യക്തി മരങ്ങൾ മുറിച്ചുമാറ്റുന്നു

കൊല്ലം: കല്ലട ഇറിഗേഷന്‍ പ്രൊജക്ടിന്റെ ഭൂമിയില്‍ സ്വകാര്യവ്യക്തി ലക്ഷങ്ങള്‍ വിലമതിക്കുന്ന കമുക്, റബ്ബര്‍, തെങ്ങ് തുടങ്ങിയ മരങ്ങള്‍ മുറിച്ച് കടത്തി. സർക്കാർ മീന്‍ ഉത്പാദനകേന്ദ്രത്തിനായി വിട്ടുനല്‍കിയ ഭൂമിയില്‍ നിന്നാണ് അനധികൃതമായി മരങ്ങള്‍ മുറിച്ചത്. സംഭവത്തില്‍ പരാതി നല്‍ക്കാതെ മരത്തിന്റെ വില പിഴയായി ഈടാക്കി മരങ്ങള്‍ വിട്ടുനല്‍കാനാണ് തീരുമാനമെന്ന് കെ.ഐ.പി അധികൃതര്‍ അറിയിച്ചു.

മുൻപ് ഭൂമി കയ്യേറി കൃഷി നടത്തിയ സ്വകാര്യവ്യക്തിയാണ് മരങ്ങളും മുറിച്ചത്. ആദ്യം മരം മുറിച്ചതിനെ തുടർന്ന് കെ.ഐ.പിയുടെ പരാതി നൽകിയതിനാൽ പോലീസ് ഇയാളെ തടഞ്ഞിരുന്നു. എന്നാൽ പിന്നീട് കെ.ഐ.പി പരാതി പിന്‍വലിച്ച് പിഴ ഈടാക്കി മരങ്ങള്‍ വിട്ടുകൊടുക്കാൻ തീരുമാനിച്ചു. സംഭവത്തെ തുടർന്ന് സര്‍ക്കാര്‍ ഭൂമിയില്‍ നിന്ന് സ്വകാര്യവ്യക്തി അനധികൃതമായി മരങ്ങള്‍ മുറിച്ചിട്ടും പരാതി പിൻവലിച്ചത് രാഷ്ട്രീയസമ്മര്‍ദ്ദത്തെ തുടര്‍ന്നാണെന്ന ആരോപണവും ശക്തമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button