ശബരിമല : മാധ്യമപ്രവർത്തകരുടെ വാഹനങ്ങള്‍ തടഞ്ഞു. ത്രിവേണി പാലത്തിന് സമീപമാണ് പോലീസ് തടഞ്ഞത്. പാലത്തിന് അപ്പുറം വാഹനങ്ങൾ കടത്തി വിടില്ലെന്നും,മാധ്യമ പ്രവർത്തകർക്ക് നടന്നു പോകാമെന്നും പോലീസ് പറഞ്ഞു. ഇന്ന് വൈകീട്ടോടെയാണ് കര്‍ശന പരിശോധനകള്‍ക്ക് ശേഷം പോലീസ് പമ്പയിലേക്ക് മാധ്യമ പ്രവര്‍ത്തകരെ കടത്തി വിടാൻ തുടങ്ങിയത്.നേരത്തെ മാധ്യമങ്ങളെ പമ്പയിലേക്ക് കടത്തി വിടുന്നില്ലെന്ന് പരാതി ഉയര്‍ന്നതോടെ മാധ്യമങ്ങള്‍ക്ക് വിലക്കില്ലെന്നും സുരക്ഷയൊരുക്കുന്നതിന്‍റെ ഭാഗമായ നടപടിമാത്രമാണ് നടക്കുന്നതെന്നുമുള്ള വിശദീകരണവുമായി ഡിജിപിയും മന്ത്രി കടകംപള്ളി സുരേന്ദ്രനും രംഗത്തെത്തിയിരുന്നു.സുരക്ഷാ പ്രശ്നമുള്ളതിനാല്‍ മാധ്യമങ്ങളെ സന്നിധാനത്തേക്ക് ഇന്ന് കടത്തി വിടില്ലെന്ന് ഐജി അശോക് അറിയിച്ചിരുന്നു.
സന്നിധാനത്തും പമ്പയിലും പൊലീസ് സുരക്ഷ കർശനമാക്കി. രണ്ട് എഡിജിപിമാരുടെ നേതൃത്വത്തില്‍ 2300 പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട് . മരക്കൂട്ടം മുതല്‍ സന്നിധാനം വരെ 1200 ല്‍ അധികം പൊലീസുകാരുണ്ടാകും.
Post Your Comments