Latest NewsKerala

തണ്ണീര്‍തടങ്ങളായിരുന്ന കുളങ്ങള്‍ വീണ്ടും കുടിവെളള സ്രോതസാകും : മുഖ്യമന്ത്രി

കണ്ണൂര്‍: പഴയകാലങ്ങളില്‍ കുടിവെളളത്തിനായി ഏവരും ആശ്രയിച്ചിരുന്നത് കുളങ്ങളെയാണ്.  എന്നാല്‍ കുളങ്ങൾ എല്ലാം ഇപ്പോൾ ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്. ഇതില്‍ ഒരു മാറ്റമുണ്ടാക്കി അവശേഷിക്കുന്ന കുളങ്ങളെ യെങ്കിലും സംരക്ഷിക്കുന്നതിനുളള നടപടികള്‍ സര്‍ക്കാരിന്‍റെ ഭാഗത്ത് നിന്ന് നിറവേറ്റപ്പെട്ട് കൊണ്ടിരിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ഇതിനായുളള ഹരിതകേരളം പദ്ധതി നടന്ന് കൊണ്ടിരിക്കുകയാണ് . കണ്ണൂരില്‍ ധര്‍മ്മടത്ത് ഇതിന്‍റെ ഭാഗമായി 8 കുളങ്ങളാണ് ശുദ്ധീകരിക്കുന്നതിനുളള പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്നത്.

എംഎല്‍എ ഫണ്ടില്‍ നിന്ന് ഇതിന് നിശ്ചിത ശതമാനം അതായത് 3 കോടിയോളം രൂപ മാറ്റിവെച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി ഫേസ്ബുക്കിലൂടെ അറിയിച്ചു. ഇതുമായുളള പ്രവര്‍ത്തനങ്ങള്‍ക്ക് നബാര്‍ഡും അംഗീകാരം നല്‍കിയിട്ടുണ്ടെന്നും പിണറായി വിജയന്‍ അദ്ദേഹത്തിന്‍റെ ഫേസ്ബുക്കിലൂടെ പങ്ക് വെച്ചു. തികഞ്ഞ പരിശ്രമത്തിലൂടെ മാലിന്യ നിക്ഷേപിക്കപ്പെട്ടുകൊണ്ടിരിക്കുന്ന കുളങ്ങളെ കുടിവെളളത്തിനുളള ആശ്രയ കേന്ദ്രമാക്കി മാറ്റുമെന്നും മുഖ്യമന്ത്ര കുറിച്ചു.

മുഖ്യമന്ത്രിയുടെ ഫെയ്സ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം …..

ജലസ്രോതസുകളുടെ നവീകരണവും സംരക്ഷണവും സർക്കാറിന്റെ പ്രധാന പരിഗണനാ വിഷയങ്ങളിൽ ഒന്നാണ്. മാലിന്യ നിക്ഷേപ കേന്ദ്രങ്ങളായി മാറിയ ജലസംഭരണികളെ വീണ്ടെടുക്കല്‍ അടക്കമുള്ള പരിസ്ഥിതി സംരക്ഷണപ്രവര്‍ത്തനങ്ങള്‍ക്കായി ഹരിത കേരളം മിഷൻ എന്ന പ്രത്യേക ജനകീയ ദൗത്യവും സർക്കാർ നടപ്പാക്കി വരുന്നു.

ധർമ്മടം മണ്ഡലത്തിലും ജലസ്രോതസ്സുകളെ സംരക്ഷിക്കാനുള്ള പദ്ധതിക്ക് രൂപം നൽകിയിട്ടുണ്ട്. എം എൽ എ ആസ്തി വികസന ഫണ്ടിൽ ഒരു ഭാഗം ഇത്തരം പ്രവർത്തനങ്ങൾക്കായി നീക്കിവെച്ചിരിക്കുകയാണ്. മൂന്ന് കോടിയോളം ചെലവഴിച്ച് എട്ട് കുളങ്ങളുടെ നവീകരണമാണ് എം എൽ എ ഫണ്ടിന്റെ ഭാഗമായി നടക്കുന്നത്. ഇതിൽ പെരളശ്ശേരി, മുഴപ്പിലങ്ങാട് കുളം ബസാർ, വേങ്ങാട് കുളങ്ങളുടെ നിർമ്മാണം പൂർത്തിയായി.

ആർ ഐ ഡി എഫ് പദ്ധതിയിലൂടെ മൂന്ന് കുളങ്ങൾ നവീകരിക്കാനായിരുന്നു തീരുമാനം – ഇതിൽ വൈരിഘാതക ക്ഷേത്രക്കുളം, മേലൂർ ക്ഷേത്രക്കുളം എന്നിവയുടെ നവീകരണം പൂർത്തിയാക്കി. രണ്ട് കോടി രൂപ ചെലവഴിച്ച് തോട് നവീകരണ പ്രവർത്തികൾക്കുള്ള പദ്ധതിയും ആവിഷ്ക്കരിച്ചിട്ടുണ്ട്. മണ്ഡലത്തിലെ ഭൂരിഭാഗം ജലസ്രോതസുകളും സംരക്ഷിക്കാൻ കഴിയുന്ന തരത്തിലുള്ള 16 കോടി രൂപയുടെ വിപുലമായ ഒരു പദ്ധതിക്ക് നബാർഡിന്റെ അംഗീകാരവും ലഭിച്ചിട്ടുണ്ട്. ഇത്തരം പദ്ധതികൾ സമയബന്ധിതമായി നടപ്പാക്കുന്നതോടെ സംസ്ഥാനത്ത് ജല സ്രോതസുകളെ വീണ്ടെടുക്കാനുള്ള യജ്ഞത്തിൽ നിർണ്ണായക ചുവടുവെപ്പ് നടത്താനാകുമെന്നാണ് പ്രതീക്ഷ.

 

https://www.facebook.com/PinarayiVijayan/photos/a.969029933188837/1989682977790189/?type=3&__xts__%5B0%5D=68.ARAj_Y0ms0Z7mTfIH7oQid-Jgkl24326a5iFTDvBQRVSH58jqqyuhyRhCqAti9k70IWCdWp_9svvAwEXq9V9_Q9ENQFccFOBTTTkrLsRtAagghoI9Y_Uy-ex9FielPLk7EotlQpAzef7TpjTS1a0oKcOrNZeTseHJ7hzVpU27LN-kdMZ2FRgk92j7hdW7Xl1qk_pE1u9ak-o344xGxlcjeSu2XU&__tn__=-R

 

shortlink

Related Articles

Post Your Comments

Related Articles


Back to top button