Latest NewsTechnology

ഇന്റര്‍നെറ്റ് സുരക്ഷാ ഭീഷണി നേരിടുന്ന രാജ്യങ്ങളില്‍ ഇന്ത്യയുടെ സ്ഥാനം എത്രയാണെന്ന് വ്യക്തമാക്കി കാസ്‌പെറസ്‌കി

പല സൈബര്‍ ആക്രമണങ്ങളുടെയും പ്രധാന ലക്ഷ്യം പണമാണ്

ഇന്റര്‍നെറ്റ് സുരക്ഷാ ഭീഷണി നേരിടുന്ന രാജ്യങ്ങളില്‍ ഇന്ത്യയുടെ സ്ഥാനം 12. റഷ്യന്‍ സൈബര്‍ സുരക്ഷാ സ്ഥാപനം കാസ്‌പെറസ്‌കിയുടെ പുതിയ റിപ്പോർട്ടിലാണ് ഈ കണക്ക് ചൂണ്ടിക്കാട്ടുന്നത്. രാജ്യത്തെ ഇന്റര്‍നെറ്റ് ഉപയോക്താക്കളില്‍ മൂന്നിലൊന്ന് പേരും ഈ വര്‍ഷം ജൂലായ്- സെപ്റ്റംബര്‍ കാലയളവില്‍ സൈബര്‍ ആക്രമണങ്ങള്‍ക്ക് വിധേയരാവുന്നുണ്ടെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

ഓണ്‍ലൈനില്‍ നമ്മള്‍ കൂടുതല്‍ സുരക്ഷിതരായിക്കാന്‍ ബോധവാന്മാരാകാണാമെന്നു കാസ്‌പെറസ്‌കി ലാബ് ദക്ഷിണേഷ്യാ ജനറല്‍ മാനേജര്‍ ഷ്രെനിക് ഭയനി പറയുന്നു. പല സൈബര്‍ ആക്രമണങ്ങളുടെയും പ്രധാന ലക്ഷ്യം പണമാണ്. അതിനാൽ ബ്രൗസറുകളിലെ സുരക്ഷാ വീഴ്ച സൈബര്‍ കുറ്റവാളികള്‍ ഉപയോഗപ്പെടുത്താറുണ്ട്. അപകടം പതിയിരിക്കുന്ന വെബ്‌സൈറ്റുകള്‍ സന്ദര്‍ശിക്കുമ്പോൾ ഉപയോക്താവിന്റെ അറിവോ ഇടപെടലോ ഇല്ലാതെ തന്നെ ഇവര്‍ക്ക് ആക്രമണം നടത്താന്‍ കഴിയുന്നു എന്നും ഇത് സൈബര്‍ ആക്രമണം നടത്തുന്നതിനുള്ള അസംഖ്യം മാര്‍ഗങ്ങളിലൊന്നു മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ഇത്തരം ആക്രമണങ്ങള്‍ ചെറുക്കാനും ഭീഷണികള്‍ തിരിച്ചറിയാനും കഴിവുള്ള ഇന്റര്‍നെറ്റ് സുരക്ഷാ സംവിധാനം ആവശ്യമാണെന്നു കാസ്‌പെറസ്‌കി ചൂണ്ടിക്കാട്ടി. അവ സമയബന്ധിതമായി ഇന്‍സ്റ്റാള്‍ ചെയ്തിരിക്കണമെന്നും ഒപ്പം ബ്രൗസര്‍ സോഫ്‌റ്റ്വെയറുകളും പ്ലഗ്ഗിനുകളും അപ്‌ഡേറ്റ് ചെയ്യണമെന്നും കാസ്‌പെറസ്‌കി മുന്നറിയിപ്പ് നൽകുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button