കോഴിക്കോട്: സംസ്ഥാനത്ത് കോണ്‍ഗ്രസ് സിപിഎം പാര്‍ട്ടിയില്‍ നിന്ന് 12 പ്രമുഖര്‍ ബിജെപിയിലേയ്ക്ക് ചേക്കേറുന്നു . വിവരങ്ങള്‍ പുറത്തുവിട്ട് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍ പിള്ള. എസ്എഫ്ഐ മുന്‍ ജില്ലാ പ്രസിഡന്റ്, കോണ്‍ഗ്രസിന്റെ മുന്‍ ജില്ലാ ഭാരവാഹി, എല്‍ഡിഎഫ് ലോക്കല്‍ കണ്‍വീനര്‍ തുടങ്ങിയവര്‍ ഉള്‍പ്പെടെ 12 പേര്‍ തിങ്കളാഴ്ച ഉച്ചയ്ക്കു പത്തനംതിട്ടയില്‍ ബിജെപി അംഗത്വം സ്വീകരിക്കുമെന്നാണ് ശ്രീധരന്‍പിള്ള അറിയിച്ചിരിക്കുന്നത്.
അതേസമയം, ശ്രീധരന്‍പിള്ളയുടെ പ്രസ്താവന തള്ളി
കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ രംഗത്ത് വന്നു. കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്നും ആരും ബിജെപിയിലേക്ക് പോകില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു. എന്നാല്‍ ഇക്കാര്യത്തില്‍ സിപിഎം നേതാക്കളാരും തന്നെ ഇതുവരെ പ്രതികരിച്ചിട്ടില്ല.
Post Your Comments